ഡമസ്കസിലെ പണ്ഡിത സംഘം സഅദിയ്യയില്‍
Sep 23, 2012, 17:04 IST
ദേളി: പ്രമുഖ പണ്ഡിതനും നഖ്ശബന്തി ത്വരീഖത്ത് ശൈഖുമായ ഡോ. റജബ് സുബ്ഹി ദീപിന്റെ നേതൃത്വത്തിലുള്ള പണ്ഡിത സംഘം ദേളി ജാമിഅ സഅദിയ്യ സന്ദര്‍ശിച്ചു.
ശരീഅത്ത് കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഉല്‍ബോധനവും ആത്മീയസന്ദേശവും നല്കി. ശൈഖ് റജബിനും സംഘത്തിനും അനാഥരും അഗതികളടക്കമുള്ള വിദ്യാര്‍ത്ഥികള്‍ സ്വീകരണം നല്കി. വിശുദ്ധ ഖുര്‍ആനും സുന്നത്തും കൈമുതലാക്കി സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ത്ഥികളെ ഉല്‍ബോധിപ്പിച്ചു. ശൈഖ് റജബിനോടൊപ്പം ശൈഖ് അഹ്മദ്, മുഹമ്മദ് ശാഹില്, മുഹമ്മദ് അല്ലാസ് എന്നിവര്‍ കൂടെയുണ്ടായിരുന്നു.
ജനറല്‍ മനേജര്‍ എം.എ. അബ്ദുല്‍ ഖാദര്‍ മുസ്ലിയാര് ഷാളണിയിച്ച് സ്വീകരിച്ചു. ഉബൈദുല്ലാഹി സഅദി സ്വാഗതവും അബ്ദുല്‍ ഗഫാര്‍ സഅദി നന്ദിയും പറഞ്ഞു.
Keywords: Jamia-Sa-adiya-Arabiya, Deli, visit, kasaragod, Dr, Rajab Sa-adi, Scholar