city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബസുകള്‍ ഓടി, കടകള്‍ തുറന്നു ദളിത് സംഘടനകളുടെ ഹര്‍ത്താല്‍ ഭാഗികം;മലയോരത്ത് വാഹന ഗതാഗതം സ്തംഭിച്ചു

കാസര്‍കോട്:(www.kasargodvartha.com 09/04/2018) പട്ടിക വിഭാഗ നിയമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തിനെതിരെ സമരം ചെയ്തവരെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ ഭാഗികം കെ എസ് ആര്‍ ടി സി, സ്വകാര്യ ബസുകള്‍ ഓടുകയും കടകളും വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു.

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിനും തടസ്സമുണ്ടായില്ല. മലയോരത്ത് ഹര്‍ത്താല്‍ ശക്തം. വാഹനങ്ങള്‍ ഒന്നും കടത്തിവിടുന്നില്ല. സ്ത്രീകള്‍ അടക്കം റോഡില്‍ കിടന്നു കൊണ്ടാണ് വാഹനങ്ങള്‍ തടയുന്നത്. കടകളും ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ പോലീസ് ഇടപെടലിനെ തുടര്‍ന്ന് തടഞ്ഞ വാഹനങ്ങള്‍ പിന്നീട് വിട്ടു. ഹര്‍ത്താലിനെ തുടര്‍ന്ന് പാണത്തൂ-കാഞ്ഞങ്ങാട് റൂട്ടില്‍ ബസ് ഗതാഗതം സ്തംഭിച്ചത് ജനങ്ങളെ വലച്ചു.

ബസുകള്‍ ഓടി, കടകള്‍ തുറന്നു ദളിത് സംഘടനകളുടെ ഹര്‍ത്താല്‍ ഭാഗികം;മലയോരത്ത് വാഹന ഗതാഗതം സ്തംഭിച്ചു


ഭീമനടി -നീലേശ്വരം റൂട്ടിലും ബസ് ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍ തടയുമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പലരും വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ മടിച്ചതിനാല്‍ നഗരങ്ങളില്‍ ജന തിരക്ക് കുറവായിരുന്നു. എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളുടെ മൂല്ല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ക്ക് തടസ്സമുണ്ടായില്ല.

ബസുകള്‍ ഓടി, കടകള്‍ തുറന്നു ദളിത് സംഘടനകളുടെ ഹര്‍ത്താല്‍ ഭാഗികം;മലയോരത്ത് വാഹന ഗതാഗതം സ്തംഭിച്ചു


ബസുകള്‍ ഓടി, കടകള്‍ തുറന്നു ദളിത് സംഘടനകളുടെ ഹര്‍ത്താല്‍ ഭാഗികം;മലയോരത്ത് വാഹന ഗതാഗതം സ്തംഭിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Harthal, Harthal,  Supreme Court , KSRTC, Road Blocked, Top head line, Dalit Harthal in Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia