ദഖീറത്ത് വനിതാ കോളജ് കെട്ടിടം 12 ന് മന്ത്രി പി.കെ.അബ്ദുറബ്ബ് ഉല്‍ഘാടനം ചെയ്യും
Nov 10, 2012, 12:52 IST
കാസര്‍കോട് : കാസര്‍കോട് ദഖീറത്തുല്‍ ഉഖ്റാ സംഘത്തിനു കീഴില്‍ ആരംഭിച്ച ദഖീറത്ത് വനിതാ കോളജിനുവേണ്ടി പണിത കെട്ടിടത്തിന്റെ ഉല്‍ഘാടനം 12ന് ഉച്ചയ്ക്ക് 2.30 ന് ദഖീറത്ത് യതിംഖാനയ്ക്ക് സമീപം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുര്‍റബ്ബ് നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കാസര്‍കോട് സംയുക്ത ഖാസി ടി.കെ.എം. ബാവ മുസ്ല്യാര്‍, മാലിക് ദിനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, സംയുക്ത ജമാഅത്ത് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, എം.എല്‍.എ.മാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി.അബ്ദുര്‍ റസാഖ്, നഗരസഭാ ചെയര്മാന് ടി. ഇ.അബ്ദുല്ല, സിഡ്കോ ചെയര്മാന് സി.ടി.അഹ്മദലി, ജില്ലാ കലക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, ജില്ലാ പോലീസ് ചീഫ് എസ്.സുരേന്ദ്രന്, വാര്‍ഡ് കൗണ്‍സിലര്‍ എ.അബ്ദുര്‍ റഹ്മാന്, സംഘം പ്രസിഡന്റ് കെ.എം.അബ്ദുള്‍ ഹമീദ് ഹാജി, ജനറല്‍ സെക്രട്ടറി എന്‍.എ. അമാനുല്ല, ട്രഷറര്‍ ടി. എ. മുഹമ്മദ് കുഞ്ഞി ഹാജി, വൈസ് പ്രസിഡന്റ് ടി.എ. മുഹമ്മദലി ബഷീര്‍, ജോയിന്റ് സെക്രട്ടറിമാരായ റൗഫ് പള്ളിക്കാല്‍, ടി.എ.ഷാഫി, ദഖീറത്ത് സ്കൂള്‍ മാനേജര്‍ എം.എ. ലത്തീഫ്, യതീംഖാന മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര, പ്രിന്‍സിപ്പല്‍ കെ.ജി. അച്ചുതന് എന്നിവര്‍ സംബന്ധിക്കും.
സംഘം പ്രസിഡന്റ് കെ.എം.അബ്ദുല്‍ ഹമീദ് ഹാജി, ജനറല്‍ സെക്രട്ടറി എന്‍.എ. അമാനുല്ല, ട്രഷറര്‍ ടി. എ. മുഹമ്മദ് കുഞ്ഞി ഹാജി, വൈസ് പ്രസിഡന്റ് ടി.എ. മുഹമ്മദലി ബഷീര്‍, സെക്രട്ടറി ടി.എ. ഷാഫി, ദഖീറത്ത് സ്കൂള്‍ മാനേജര്‍ എം.എ. ലത്തീഫ്, യത്തീംഖാന മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Keywords: Womens-College, Minister, Minister P.K Abdu rabb, Inaguration, College, Building, Kasaragod, President, Cherkalam Abdulla, N.A.Nellikunnu, District Collector, Kerala