ദഖീറത്ത് വനിതാ കോളജ് കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു
Nov 13, 2012, 16:38 IST
തളങ്കര: ദഖീറത്തുല്‍ ഉഖ്റാ സംഘത്തിന്റെ കീഴിലുള്ള ദഖീറത്ത് വനിതാകോളജിന് വേണ്ടി പണിത പ്രഥമ കെട്ടിടം തിങ്കളാഴ്ച വൈകിട്ട് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദു റബ് ഉദ്ഘാടനം ചെയ്തു. ഉഖ്റാസംഘം പ്രസിഡന്റ് കെ.എം. അബ്ദുല്‍ ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. ഖാസി ടി.കെ.എം. ബാവ മുസ്ല്യാര്‍ പ്രാര്‍ത്ഥന തനടത്തി.
സ്കൂള്‍ മാനേജര്‍ എന്‍.എ. ലത്തീഫ്, സംയുക്ത ജമാഅത്ത് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുര്‍ റസാഖ്, നഗരസഭാചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, സിഡ്കോ ചെയര്മാന് സി.ടി. അഹ്മദലി, ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന്, വാര്‍ഡ് കൗണ്‍സിലര്‍ എ. അബ്ദുര്‍ റഹിമാന്‍, സ്കൂള്‍ പ്രിന്‍സിപ്പള്‍ കെ.ടി. അച്യുതന്, സംഘം ഭാരവാഹികളായ സി.എം. മുഹമ്മദ് കുഞ്ഞി ഹാജി, ടി.എ. മുഹമ്മദലി ബഷീര്‍, പി.എ. റഊഫ്, യത്തീഖാന മാനേജര്‍ ഹസൈനാര്‍ തളങ്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി എന്‍.എ. അമാനുള്ള സ്വാഗതവും, ടി.എ. ഷാഫി നന്ദിയും പറഞ്ഞു.
Photo: Dinesh Insight and Achu Kasaragod
Keywords: Thalangara, Womens-college, inauguration, Minister P.K Abdu rabb, kasaragod, Cherkalam Abdulla, C.T Ahmmed Ali, N.A.Nellikunnu, Kerala
Keywords: Thalangara, Womens-college, inauguration, Minister P.K Abdu rabb, kasaragod, Cherkalam Abdulla, C.T Ahmmed Ali, N.A.Nellikunnu, Kerala