city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹീറോയ്ക്ക് ഹീറോ തന്നെ സമ്മാനിച്ച് കാസര്‍കോട് ഡെയ്‌ലി റൈഡേഴ്‌സ് പ്രവര്‍ത്തകര്‍; സന്തോഷ പൂത്തിരി കത്തി പരാതിക്കാരനായ നാലാം ക്ലാസുകാരന്‍

അമ്പലത്തറ: (www.kasargodvartha.com 08.09.2020) സൈക്കിള്‍ കടയുടമയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയ ഹീറോയായി മാറിയ 'നാലാം ക്ലാസുകാരന് പുത്തന്‍ ഹീറോ സൈക്കിള്‍ സമ്മാനിച്ച് കാസര്‍കോട് ഡെയ്‌ലി റൈഡേഴ്‌സ് പ്രവര്‍ത്തകര്‍.
ഹീറോയ്ക്ക് ഹീറോ തന്നെ സമ്മാനിച്ച് കാസര്‍കോട് ഡെയ്‌ലി റൈഡേഴ്‌സ് പ്രവര്‍ത്തകര്‍; സന്തോഷ പൂത്തിരി കത്തി പരാതിക്കാരനായ നാലാം ക്ലാസുകാരന്‍


റിപ്പയറങ്ങിന് നല്‍കിയ സൈക്കിള്‍ തിരിച്ചുനല്‍കാതെ സൈക്കിള്‍ കടയുടെ പ്രവര്‍ത്തനം തന്നെ അവസാനിപ്പിച്ച് പോയ ഉടമയ്‌ക്കെതിരെ പരാതി കൊടുത്ത അമ്പലത്തറയിലെ മുഹമ്മദ് അമീന്‍ എന്ന ഒമ്പതു വയസുകാരനാണ് കാസര്‍കോട്  ഡെയിലി റൈഡേഴ്‌സ് ക്ലബ് പ്രവര്‍ത്തകര്‍ ഹീറോ കമ്പനിയുടെ പുത്തന്‍ സൈക്കില്‍ സമ്മാനിച്ചത്.

അവധിക്കാലം ആഘോഷിക്കുവാന്‍ വേണ്ടി നന്നാക്കുവാന്‍ നല്‍കിയ സൈക്കിള്‍ റിപ്പയര്‍ കടയില്‍ നിന്നും നഷ്ടമായതായി കാണിച്ചാണ് നാലാം ക്ലാസുകാരന്‍ ഫോണിലൂടെ അമ്പലത്തറ പോലീസില്‍ പരാതി നല്‍കിയത്.

കാസര്‍കോട് വാര്‍ത്ത നല്‍കിയ വൈറലായ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ട
ഡെയിലി റൈഡേഴ്‌സ് കാസര്‍കോട് പ്രവര്‍ത്തകര്‍ ഹീറോയുടെ പുതുപുത്തന്‍ മോഡല്‍ സൈക്കിള്‍ തന്നെ അമ്പലത്തറ എസ് ഐ മൈക്കിള്‍ സെബാസ്റ്റ്യന്റെ സാനിധ്യത്തില്‍ കുട്ടിക്ക് കൈമാറി.

പുതിയ സൈക്കിള്‍ ലഭിച്ചതോടെ നാലാംക്ലസുകാരന്‍ സന്തോഷത്തോടെ സൈക്കളുമായി വീട്ടിലേക്ക് തിരിച്ചു. ക്ലബ് രക്ഷാധികാരി മൊയ്തീന്‍ ഹാജി, ജനറല്‍ സെക്രട്ടറി അന്‍സാരി മീത്തല്‍, ട്രഷറര്‍ റിഷാദ് പി ബി, വൈസ് പ്രസിഡന്റ് അസ്‌ലം സ്റ്റാര്‍, നിയാസ് ചട്ടഞ്ചാല്‍, സെക്രട്ടറി അന്‍വര്‍ ടി പി, എന്നിവര്‍ സന്നിഹിതരായിരുന്നു.

 ഹൃസ്വദൂരയാത്രകളില്‍ എല്ലാവരും സൈക്കിള്‍  ഉപയോഗിക്കാന്‍ തുടങ്ങണമന്നും, ഒരു വീട്ടില്‍ ഒരു സൈക്കിള്‍ എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യമെന്നും, മാനസിക സമ്മര്‍ദ്ദം കുറക്കാനും, ആരോഗ്യത്തിനും സൈക്കളിംഗ് വളരെ ഉപകരിക്കുമെന്നും ക്ലബ് പ്രസിഡന്റ് അഡ്വ. പി എ ഫൈസല്‍ പറഞ്ഞു.


Keywords: Kasaragod, Kanhangad, Ambalathara, Bicycle, Police, Case, Daily Riders Club, Hero, Daily Riders Club Kasaragod with new bicycles for Fourth grader

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia