city-gold-ad-for-blogger
Aster MIMS 10/10/2023

Appointment | കാസർകോട് ജില്ലാ പൊലീസ് മേധാവി പി ബിജോയിക്ക് സ്ഥലം മാറ്റം; ഡി ശിൽപ വീണ്ടും വരുന്നു

Appointment
Photo: Facebook/ Kottayam District Police, Kottayam District Police

പി ബിജോയിയെ തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപലായി നിയമിച്ചു

കാസർകോട്: (KasargodVartha) മുൻ എസ് പിയായിരുന്ന ഡി ശിൽപയെ പുതിയ ജില്ലാ പൊലീസ് മേധാവിയായി വീണ്ടും നിയമിച്ചു. നിലവിലെ ജില്ലാ പൊലീസ് മേധാവി പി ബിജോയിയെ തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപലായി നിയമിച്ചു. 2016 ബാച് ഐപിഎസ് ഉദ്യോഗസ്ഥയായ ഡി ശിൽപ നിലവിൽ പൊലീസ് ഹെഡ്ക്വാർടേഴ്സിൽ പ്രൊക്യൂർമെൻറ് (സംഭരണം) അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ജനറലായാണ് ജോലി ചെയ്യുന്നത്.

Appointment

ബെംഗ്ളുറു എച് എസ് ആര്‍ ലേ ഔട് സ്വദേശിയായ ശില്‍പ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്ങില്‍ ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. നേരത്തെ 2020ൽ കാസർകോട് ജില്ലാ പൊലീസ് മേധാവിയായി മികച്ച സേവനം കാഴ്ചവെച്ചിരുന്നു.

കാസര്‍കോട്ടെ ആദ്യ വനിതാ ജില്ലാ പോലീസ് മേധാവിയെന്ന പ്രത്യേകതയും ശില്‍പയ്ക്കുണ്ട്. ശില്‍പ പ്രൊബേഷന്റെ ഭാഗമായി കാസര്‍കോട് എഎസ്പിയായും പ്രവർത്തിച്ചിട്ടുണ്ട്. കുറ്റാന്വേഷണ രംഗത്തും മികവ് തെളിയിച്ച ഉദ്യോഗസ്ഥയാണ് ഇവർ. കാസർകോട് ജില്ലാ പൊലീസ് മേധാവിയായി ഒമ്പത് മാസത്തെ സേവനത്തിന് ശേഷമാണ് പി ബിജോയ് സ്ഥലം മാറിപ്പോകുന്നത്

#DShilpa #Kasaragod #KeralaPolice #IPS #WomenInLeadership #PoliceReshuffle #KeralaNews

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia