city-gold-ad-for-blogger

വിവാഹിതയായ യുവതിക്കെതിരെ അപവാദ പ്രചരണം: സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി

കാസര്‍കോട്: (www.kasargodvartha.com 19/09/2016) ഒരു വര്‍ഷം മുമ്പ് വിവാഹിതയായ യുവതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചരണം നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. വിവാഹിതയായ മകളുടെ ഫോട്ടോ വെച്ച് ഫെയ്‌സ് ബുക്ക്, വാട്‌സ് ആപ് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ അപവാദ പ്രചരണം നടത്തുന്നതായി പിതാവ് നല്‍കിയ പരാതിയെക്കുറിച്ചാണ് കാസര്‍കോട് സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

നായന്മാര്‍മൂലയിലെ എ അഹ്മദ് ഹാജിയാണ് ഇത് സംബസിച്ച് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. പള്ളിക്കരയിലേക്ക് വിവാഹം ചെയ്തയച്ചമകളുടെ വിവാഹ ചടങ്ങിലെ ഫോട്ടോ വെച്ച് നഗരത്തിലെ പ്രമുഖ ജ്വല്ലറി ഉടമയുടെ വിവാഹം  ചെയ്യാത്ത മകളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. നല്ല നിലയില്‍ മാന്യമായ രീതിയില്‍ ജീവിക്കുന്ന തനിക്കും കുടുംബത്തിനും മകളുടെ കുടുംബത്തിനും ഇത് വലിയ അപമാനമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും പ്രചരിപ്പിച്ച ആള്‍ക്കും അത് ഷെയര്‍ ചെയ്യുന്നവര്‍ക്കുമെതിരേ സൈബര്‍ ആക്ട് പ്രകാരം നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. സൈബര്‍ സെല്ലിന് നല്‍കിയ പരാതിയെ തുടര്‍ന്ന് ഇത് പ്രചരിപ്പിച്ചവര്‍ക്കെതിരേ അന്വേഷണം തുടങ്ങി.
വിവാഹിതയായ യുവതിക്കെതിരെ അപവാദ പ്രചരണം: സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി

Keywords: Kasaragod, Social networks, Case, Complaint, Kerala, Social Media, Cyber cell inquiry for abusing woman
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia