city-gold-ad-for-blogger

മൊഗ്രാല്‍ പുത്തൂരില്‍ ചില്ലറ നല്‍കി ഹെല്‍പ് ഡെസ്‌ക്ക്: നാട്ടുകാര്‍ക്ക് ആശ്വാസം

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 11/11/2016) കള്ള നോട്ടും കള്ളപ്പണവും തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ ദുരിതത്തിലായ സാധാരണക്കാര്‍ക്ക് അല്‍പം ആശ്വാസമായി മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ സി എച്ച് വായനശാല പ്രവര്‍ത്തകര്‍.

ദൈനംദിന കാര്യങ്ങള്‍ക്കായി ചില്ലറയില്ലാതെ കഷ്ടപ്പെട്ടിരിക്കുന്ന വീട്ടമ്മമാര്‍, വിദ്യാര്‍ത്ഥികള്‍, യാത്രക്കാര്‍, രോഗികള്‍, കൂലിവേലക്കാര്‍ തുടങ്ങി ചില്ലറയില്ലാതെ അലഞ്ഞ് തിരിഞ്ഞ് കഷ്ടപ്പെട്ട കുറെയാളുകള്‍ക്കാണ് ചില്ലറ നല്‍കി സഹായിച്ചത്. നിരവധി കുടുംബങ്ങള്‍ക്കും കഴിഞ്ഞദിവസം ബാങ്കില്‍ പോയി രാവിലെ മുതല്‍ വൈകുന്നേരം വരെ ക്യൂ നിന്നു നിരാശരായി വന്നവര്‍ക്കും സി എച്ച് ഹെല്‍പ്പ് ഡെസ്‌ക്ക് വലിയ ഉപകരമായി.

പത്ത് രൂപ മുതല്‍ ഇരുന്നൂര്‍ രൂപ വരെയാണ് നല്‍കിയത്. വായനശാല അംഗങ്ങള്‍ പലരും വീട്ടിലെ കുട്ടികളുടെ ഭണ്ഡാരപ്പെട്ടി അടക്കം പൊളിച്ചു കൊണ്ട് വന്നാണ് ചില്ലറ നല്‍കിയത്. ചില്ലറ കിട്ടുന്ന മുറക്ക് തിരിച്ച് നല്‍കണമെന്ന നിബന്ധനയോടെയാണ് ഇവ നല്‍കിയത്.

മൊഗ്രാല്‍ പുത്തൂരില്‍ ചില്ലറ നല്‍കി ഹെല്‍പ് ഡെസ്‌ക്ക്: നാട്ടുകാര്‍ക്ക് ആശ്വാസം


Keywords: Kasaragod, Mogral puthur, Helping hands, cash, CH Library, House wife, Students, Patients, Workers, Travelers, Bank.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia