1000, 500 നോട്ടുകള്‍ അസാധുവാക്കിയതിനെതിരെ വെല്‍ഫെയര്‍പാര്‍ട്ടി പ്രതിഷേധ പ്രകടനം നടത്തി
Nov 9, 2016, 12:04 IST
കാസര്‍കോട്: (www.kasargodvartha.com 09.11.2016) ഒറ്റ രാത്രി കൊണ്ട് ഒരു മുന്നറിയിപ്പുമില്ലാതെ 1000, 500 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ വെല്‍ഫെയര്‍പാര്‍ട്ടി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. രാജ്യമെമ്പാടും ഉയര്‍ന്നുവരുന്ന ഭരണവിരുദ്ധ വികാരം മറച്ചുവെക്കാനും ജനങ്ങളെ ഭീതിപ്പെടുത്തി കൂടെ നിര്‍ത്താനുമാണ് മോദി സര്‍ക്കാരിന്റെ പുതിയ തീരുമാനം. രാജ്യത്ത് സമ്പൂര്‍ണ്ണ അടിയന്തിരാവസ്ഥക്ക് മുന്നോടിയായ സാമ്പത്തികാടിയന്തരാവസ്ഥയാണ് നിലവില്‍ വന്നത്. കേന്ദ സര്‍ക്കാറിന്റെ തെറ്റായ ഈ തീരുമാനം കാരണം ജനങ്ങള്‍ ആകെ ദുരിതത്തിലായിരിക്കുന്നു. സാമ്പത്തിക രംഗത്ത് ജനങ്ങളെ പ്രയാസത്തിലാക്കാത്ത പരിഷ്‌കരണങ്ങളോ നിയന്തണങ്ങളോ കൊണ്ടുവരണമെന്നും വെല്‍ഫെയര്‍പാര്‍ട്ടി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് സി എച്ച് മുത്തലിബ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഹമീദ് കക്കണ്ടം, ജില്ലാ കമ്മറ്റി അംഗങ്ങളായ മുഹമ്മദ് വടക്കേക്കര, കെ വി പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി പി കെ അബ്ദുല്ല സ്വാഗതം പറഞ്ഞു. ഫെലിക്‌സ് ഡിസൂസ, നൂരിഷ മൂടംബയല്‍, അബ്ദുല്‍ റഷീദ് ഇസ്മാഈല്‍ മൂസ, ബഷീര്‍ മൊഗ്രാല്‍, ഷെരീഫ് ചെങ്കള, അബ്ദുല്‍ സലാം എരുതുംകടവ്, സുബൈര്‍ പെരിയ, അബ്ബാസ് വടക്കേകര, അബ്ദുല്‍ ലത്തീഫ് മൊഗ്രാല്‍ പുത്തൂര്‍, പി കെ ബഷീര്‍, ഇസ്മാഈല്‍ നെച്ചിപ്പടുപ്പ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Keywords: kasaragod, Fake Notes, Protest, Programme, March, Political party, inauguration, Welfare Party.