city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേന്ദ്രസര്‍വകലാശാലയില്‍ പഞ്ചദിന ദേശീയ ശില്‍പ്പശാല 27 മുതല്

കാസര്‍കോട്: (www.kasargodvartha.com 08.06.2016) കേരള കേന്ദ്രസര്‍വകലാശാല ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ 2016 ജൂണ്‍ 27 മുതല്‍ ജൂലൈ 1 വരെ പെരിയ, തേജസ്വിനി ഹില്‍സ്‌ക്യാമ്പസില്‍ വെച്ച് പഞ്ചദിന ദേശീയ ശില്‍പ്പശാല സംഘടിപ്പിക്കുന്നതാണ്. ''കോഹ, ഡിസ്‌പേസ് & ജൂംല'' എന്ന വിഷയത്തില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ വിവിധ സെഷനുകളില്‍ ലൈബ്രറി സയന്‍സില്‍ ദേശീയതലത്തില്‍ പ്രഗത്ഭരായ അധ്യാപക വിദഗ്ധര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും.

അത്യാധുനിക വിവരസാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഇ-ലൈബ്രറിയുടെ സാധ്യതകള്‍ എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താം, അതുവഴി ഗവേഷകവിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ചിട്ടയായ പഠനത്തിന് ലൈബ്രറിസൗകര്യങ്ങള്‍ എങ്ങനെ സഹായകരമാക്കാം എന്നതാണ് ശില്‍പ്പശാലയുടെ മുഖ്യലക്ഷ്യം.

ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 21.06.2016 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 09495024044 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ, സര്‍വകലാശാല വെബ്‌സൈറ്റ് www.cukerala.ac.in സന്ദര്‍ശിക്കുകയോ ചെയ്യുക.
കേന്ദ്രസര്‍വകലാശാലയില്‍ പഞ്ചദിന ദേശീയ ശില്‍പ്പശാല 27 മുതല്

Keywords: Kasaragod, Central University, Shilpashala, Library, Thejaswini Hills Campus, 5 Days, e-Library, Latest Information Technology, Phd Students, Teachers, Participate, Application, University Website.



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia