കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളെ പീഢിപ്പിക്കുന്നത് അവസാനിപ്പിക്കണം: എംഎസ്എഫ്
Jan 27, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 27/01/2016) ജില്ലയ്ക്ക് അഭിമാനകരമായി ലഭിച്ച കേന്ദ്ര സര്‍വകലാശാലയില്‍ അധ്യാപകരും ജീവനക്കാരും വിദ്യാര്‍ത്ഥികളെ പീഢിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് എംഎസ്എഫ് യോഗം ആവശ്യപ്പെട്ടു. ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതപ്പെട്ട ഫെല്ലോഷിപ്പുകള്‍ നല്‍കുന്നതില്‍ കാലതാമസം പിടിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയാസകരമാവുന്നുണ്ട്.
ഇതിന് മാറ്റം വരണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ മുസ്ലിം ലീഗ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ എംഎസ്എഫ് ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി യൂണിറ്റ് എംഎസ്എഫ് അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു.
ശമീം സി.സി (ചെയര്‍മാന്‍), ബാസിം കെ (കണ്‍വീനര്‍), മുഹമ്മദലി കെ.എ, മുഹമ്മദ് ഉവൈസ് പി.എ, മുഹമ്മദ് അജ്മല്‍ വി.കെ (അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
Keywords : MSF, Central University, Leader, Committee, Kasaragod.