city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേന്ദ്ര സര്‍വകലാശാല മെഡിക്കല്‍ കോളജ്: സര്‍വകക്ഷി സംഘം കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ടു

ന്യൂഡല്‍ഹി: (www.kasargodvartha.com 26.07.2018) കേന്ദ്ര സര്‍വകലാശാലയുടെ ഭാഗമായുള്ള മെഡിക്കല്‍ കോളജ് കാസര്‍കോട്ട് ഉടന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പി കരുണാകരന്‍ എംപിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ, മാനവവിഭവ ശേഷി മന്ത്രി പ്രകാശ്ജാവ്‌ദേക്കര്‍ എന്നിവരെ കണ്ട് നിവേദനം നല്‍കി.

മെഡിക്കല്‍ കോളജോ അതല്ലെങ്കില്‍ പുതുതായി അനുവദിക്കുന്ന എയിംസോ കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ പരിഗണിച്ച് അനുവദിക്കണം. പിന്നോക്ക ജില്ലയെന്ന നിലയില്‍ ആവശ്യമായ ചികിത്സ സൗകര്യമില്ല. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പ്രശ്‌നം ഗൗരവമാണ്. മെഡിക്കല്‍ കോളജ് ജില്ലയില്‍ ഇല്ല. ഇതൊക്കെ പരിഗണിച്ച് സ്ഥാപനങ്ങളില്‍ ഏതെങ്കിലും ഒന്ന് ജില്ലയില്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍വകലാശാല മെഡിക്കല്‍ കോളജ്: സര്‍വകക്ഷി സംഘം കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ടു

ബുധനാഴ്ച ഉപരാഷ്ട്രപതി എം വെങ്കയ നായിഡിവിനെയും കണ്ട് നിവേദനം നല്‍കിയിരുന്നു. പി കെ ശ്രീമതി എംപി, എം രജേഗോപാലന്‍ എംഎല്‍എ, സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് എന്നിവര്‍ സര്‍വകക്ഷി സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: P. Karunakaran-MP, New Delhi, Central University, Kasaragod, Central Health Minister JP Nadda, CUK Medical college: All party team met union health minister

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia