city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേന്ദ്രസര്‍വകലാശാല പരീക്ഷ: എം എഡിലും എല്‍ എല്‍ എമ്മിലും എം എ ഹിന്ദിയിലും ഒന്നാം റാങ്കുമായി കാസര്‍കോട് സ്വദേശിനികള്‍

കാസര്‍കോട്:  (www.kasargodvartha.com 23.07.2018) കേന്ദ്രസര്‍വകലാശാല പരീക്ഷയില്‍ എം എഡിലും എല്‍ എല്‍ എമ്മിലും എം എ ഹിന്ദിയിലും കാസര്‍കോട് സ്വദേശിനികള്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. എം എഡിന് ശ്വേത ബി കളനാട്, നിയമ ബിരുദാനന്തര ബിരുദ പരീക്ഷയില്‍ അഡ്വ. നിഖില പി പീതാംബരന്‍, എം എ ഹിന്ദിയില്‍ കെ വി കാവ്യ എന്നിവരാണ് ഒന്നാം റാങ്ക് നേടിയത്.
കേന്ദ്രസര്‍വകലാശാല പരീക്ഷ: എം എഡിലും എല്‍ എല്‍ എമ്മിലും എം എ ഹിന്ദിയിലും ഒന്നാം റാങ്കുമായി കാസര്‍കോട് സ്വദേശിനികള്‍

കളനാട് ഉത്രാടത്തില്‍ ബാലകൃഷണന്റേയും മുട്ടത്തോടി സര്‍വീസ് സഹകരണ ബാങ്ക് നായന്മാര്‍മൂല ബ്രാഞ്ച് മാനേജര്‍ ഗീത ടിയുടെയും മകളാണ് ശ്വേത. അബുദാബിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന തളിപ്പറമ്പ് വിളയങ്കോട്ടെ ഗൗതം ചന്ദ്രന്റെ ഭാര്യയാണ്.

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും നിയമ ബിരുദാനന്തര ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അഡ്വ. നിഖില പി പീതാംബരന്‍ കാഞ്ഞങ്ങാട് സൗത്ത് സ്വദേശിനിയും ഹൊസ്ദുര്‍ഗ് ബാറിലെ അഭിഭാഷകയുമാണ്.

നീലേശ്വരം പട്ടേനയിലെ എ പി പത്മനാഭന്റെയും കെ വി രജനിയുടെയും മകളാണ് കെ വി കാവ്യ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Rank, 1st Rank, CUK Exam; Kasargod natives got 1st rank 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia