കേന്ദ്ര സര്‍വകലാശാലയിലെ ക്രമക്കേടുകള്‍ സി.ബി.ഐ അന്വേഷിക്കണം: ബി.ജെ.പി
Apr 4, 2015, 14:30 IST
കാസര്‍കോട്: (www.kasargodvartha.com 04/04/2015) കേന്ദ്രസര്‍വകലാശാലയില്‍ നടന്ന മുഴുവന്‍ നിയമങ്ങളിലെ ക്രമക്കേടുകളും അഴിമതിയും കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ജില്ലാ ഭാരവാഹിയോഗം ആവശ്യപ്പെട്ടു. കേന്ദ്രസര്‍വകലാശാലയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയതില്‍ 80 ലക്ഷം രൂപയുടെ അഴിമതി നടന്നു എന്ന് സര്‍വകലാശാല വിജിലന്‍സ് സംഘം കണ്ടെത്തിയ സാഹചര്യത്തില്‍ അന്വേഷണം എത്രയും വേഗം നടത്തണം.
കേന്ദ്രസര്‍വകലാശാലയില്‍ വിവിധ കാമ്പസുകളില്‍ ഏര്‍പെടുത്തിയ സ്വകാര്യ ഏജന്‍സികള്‍ തെറ്റായ വിവരങ്ങള്‍ ബോധിപ്പിച്ച് കൂടുതല്‍ ജീവനക്കാരെ രേഖകളില്‍ കാണിച്ച് ശമ്പളം കൈപ്പറ്റിയിരുന്നു. ഇതിനുകൂട്ടുനിന്ന മുഴുവന്‍ ആളുകളെയും നിയമത്തിനുമുമ്പില്‍ കൊണ്ടുവരണമെന്ന് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
കേന്ദ്രസര്‍വകലാശാലയില്‍ മുന്‍കാലങ്ങളില്‍ നടന്ന പല അധ്യാപക നിയമനത്തിലും അഴിമതി നടന്നിട്ടുണ്ട്. യോഗ്യതയില്ലാത്ത പലരെയും അവിടെ നിയമനം നടത്തിയതിനു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനുവേണ്ടി സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതിനുവേണ്ടി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാപ്രസിഡണ്ട് സുരേഷ്‌കുമാര്‍ ഷെട്ടി അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി വി.വി രാജന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ്പ്രസിഡണ്ട് പ്രമീള സി. നായിക്ക്, സംസ്ഥാനസമിതി അംഗം പി. രമേഷ്, ദേശീയസമിതി അംഗം മടിക്കൈ കമ്മാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് യോഗത്തില്‍ സ്വാഗതം പറഞ്ഞു.

Keywords : Kasaragod, Central University, Investigation, CBI, BJP.