city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനറല്‍ ആശുപത്രിയില്‍ 1കോടിയുടെ സി.ടി സ്‌കാനര്‍ ഒരുവര്‍ഷമായി പെട്ടികകത്ത്

ജനറല്‍ ആശുപത്രിയില്‍ 1കോടിയുടെ സി.ടി സ്‌കാനര്‍ ഒരുവര്‍ഷമായി പെട്ടികകത്ത്
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഒരുവര്‍ഷം മുമ്പ് എത്തിച്ച സി.ടി സ്‌കാനര്‍ ഇപ്പോഴും പെട്ടികകത്ത് തന്നെ. ഒരുകോടി രൂപ വിലവരുന്ന സി.ടി സ്‌കാനര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിട്ട് ഇതുവരെ അത് പ്രവര്‍ത്തനക്ഷമമാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. സ്വകാര്യ സ്ഥാപനത്തെ സഹായിക്കാനാണ് സ്‌കാനര്‍ ജനറല്‍ ആശുപത്രിയില്‍ സ്ഥാപിക്കാത്തതെന്നാണ് വിമര്‍ശനം. തോഷിബ കമ്പനിയുടെതാണ് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന സ്‌കാനര്‍ മെഷീന്‍.

പുറത്തുള്ള സ്‌കാനര്‍ സെന്ററില്‍ നിന്നും ആയിരങ്ങള്‍ ചിലവിട്ടാണ് ഇപ്പോള്‍ രോഗികള്‍ സ്‌കാനിംങ് നടത്തുന്നത്. സ്‌കാനിംഗ് സ്ഥാപിക്കുന്നതിനായി ഇലക്ട്രിക്കല്‍ വയറിംഗ് ജോലി പൂര്‍ത്തിയാക്കിയതായി ആശുപത്രി സൂപ്രണ്ട് ഡോ. നാരായണ നായിക് അറിയിച്ചു.

സി.ടി സ്‌കാനറിന്റെ ഫിറ്റിംങ് ഉടന്‍ പൂര്‍ത്തിയാക്കുമെന്നാണ് സൂപ്രണ്ട് പറയുന്നത്. ആശുപത്രി വികസന സമിതിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. ജില്ലാ കലക്ട്രറുമായി ചര്‍ച്ച നടത്തി സി.ടി സ്‌കാനര്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. സി.ടി സ്‌കാനര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി വിദഗ്ദ്ധ ഡോക്ടറെ നിയമിക്കേണ്ടതുണ്ട്. ഇതുകൂടാതെ ടെക്‌നിക്കല്‍ ജോലിക്കാരെയും നിയമിക്കണം. ഇതിനാലാണ് സി.ടി സ്‌കാനര്‍ ഫിറ്റ് ചെയ്യുന്നത് വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
ജനറല്‍ ആശുപത്രിയില്‍ 1കോടിയുടെ സി.ടി സ്‌കാനര്‍ ഒരുവര്‍ഷമായി പെട്ടികകത്ത്

കാസര്‍കോട്ട് സി.ടി സ്‌കാനിംഗ് സെന്റര്‍ ഒരു സ്ഥലത്ത് മാത്രമാണുള്ളത്. സ്വകാര്യ സ്‌കാനിംഗ് സെന്ററുമായി ചില ഡോക്ടറര്‍മാര്‍ക്കുള്ള രഹസ്യ ബന്ധമാണ് ജനറല്‍ ആശുപത്രിയില്‍ സ്‌കാനിംഗ് സെന്റര്‍ സ്ഥാപിക്കുന്നതിന് തടസമായി നില്‍ക്കുന്നതെന്നാണ് ആക്ഷേപമുയര്‍ന്നിട്ടുള്ളത്. സാധാരണക്കാരായ നൂറ് കണക്കിന് രോഗികള്‍ക്ക് ആശ്വാസമാക്കുന്നതിനു വേണ്ടിയാണ് സി.ടി സ്‌കാനര്‍ കാസര്‍കോടിന് അനുവദിച്ചത്. ഇത് പ്രവര്‍ത്തിപ്പിക്കുന്നത് ഒരു വര്‍ഷമായി വെച്ച് താമസിപ്പിച്ചത് ആരാണെന്ന ചോദ്യത്തിന് അധികൃതര്‍ക്ക് മറുപടിയില്ല. എന്‍ഡോസള്‍ഫാന്‍ രോഗികളടക്കമുള്ളവര്‍ക്ക് സി.ടി സ്‌കാനറിന്റെ പ്രയോജനം ലഭിക്കാതെ പോകുകയാണ്.

Keywords: Kasaragod, General-hospital, C.T Scanner, Box 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia