city-gold-ad-for-blogger

സി.ടി. അഹമ്മദലിയെ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായിനിയമിച്ചു

സി.ടി. അഹമ്മദലിയെ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായിനിയമിച്ചു
കാസര്‍കോട്: മുന്‍ മന്ത്രിയും സിഡ്‌ക്കോ ചെയര്‍മാനുമായ സി.ടി. അമഹമ്മദലിയെ മുസ്ലിം ലീഗിന്റെ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു.

ഞായറാഴ്ച കൊഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് സി.ടി.യെ സീനിയര്‍ വൈസ് പ്രസിഡന്റായി നിയമിച്ചത്. മുസ്ലിം ലീഗിന്റെ മുന്‍ നിയമസഭാ കക്ഷി നേതാവുമായിരുന്ന സി.ടി. അഹമ്മദലി മുസ്ലിം ലീഗ് കാസര്‍കോട് ജില്ല ട്രഷറര്‍ സ്ഥാനത്തുനിന്നും രണ്ടാഴച മുമ്പാണ് ഒഴിവായത്. 30 വര്‍ഷത്തിലധികം കാസര്‍കോട് എം.എല്‍.എ. ആയിരുന്ന സി.ടി. അഹമ്മദലി സംസ്ഥാന മുസ്ലിം ലീഗിന്റെ സമുന്നത നേതാക്കളില്‍ ഒരാളാണ്.

കാസര്‍കോടിന്റെ വികസനത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സി.ടി. അഹമ്മദലിക്ക് മുസ്ലിം ലീഗ് നേതൃത്വം സംസ്ഥാന തലത്തില്‍ അര്‍ഹിക്കുന്ന സ്ഥാനമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ മാനേജര്‍ കൂടിയാണ് സി.ടി. അഹമ്മദലി. ചെമ്മനാട് ജമാഅത്ത് പ്രസിഡന്റ് സ്ഥാനവും അദ്ദേഹം അലങ്കരിക്കുന്നുണ്ട്.

Keywords:  C.T Ahmmed Ali, Kasaragod, SIDCO Chairman, Muslim-league, Vice President

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia