city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കരിങ്കല്‍ ക്വാറിയില്‍ പ്രതിസന്ധി രൂക്ഷം; ജില്ലയിലെ ക്രഷറുകള്‍ ചൊവ്വാഴ്ച അടച്ചിടും

കാസര്‍കോട്: (www.kasargodvartha.com 03/09/2016) മാറിമാറിവരുന്ന സര്‍ക്കാറുകളുടെ അവഗണനയില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലയിലെ കരിങ്കല്‍ ക്രഷറുകള്‍ ചൊവ്വാഴ്ച അടച്ചിട്ട് സൂചനാ പണിമുടക്ക് നടത്തും. കാസര്‍കോട് ജില്ലാ ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക് നടത്തുന്നത്. മാറിമാറിവരുന്ന സര്‍ക്കാറുകള്‍ കൈക്കൊള്ളുന്ന നയത്തിലും കോടതികള്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ കാരണവും ഏറ്റവുംകൂടുതല്‍ പ്രയാസം അനുഭവിക്കുന്നവരാണ് കരിങ്കല്‍ മേഖലയിലെ സംരംഭകരെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ തിങ്കളാഴ്ച രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

വികസന ആവശ്യങ്ങള്‍ക്കുവേണ്ടി അസംസ്‌കൃത ഉല്‍പന്നങ്ങള്‍ ഖനനംചെയ്യുകയും 12 ഓളം ലൈസന്‍സുകള്‍ പുതുക്കി ഉല്‍പന്നങ്ങള്‍ വിപണനം നടത്തുകയും ചെയ്യുന്ന ക്രഷറുകള്‍ക്ക് അസംസ്‌കൃത വസ്തുക്കള്‍ നല്‍കിവരുന്ന ക്വാറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്ക് വേഗത്തിലൊന്നും ലഭിക്കാന്‍ സാധ്യതയില്ലാത്ത ഒരു ലൈസന്‍സാണ് ഇ സി എന്നത്. അക്രഡിറ്റഡ് ഏജന്‍സികള്‍ മുഖാന്തിരംമാത്രം  ലഭിക്കുന്ന ലൈസന്‍സാണിത്. അത്തരത്തിലുള്ള വിവിധ ഏജന്‍സികള്‍ ലക്ഷകണക്കിന് രൂപ അഡ്വാന്‍സ് നല്‍കി കാത്തിരിക്കുന്നവര്‍ അടക്കം എല്ലാവരും ആശങ്കാകുലരാണ്.

ഈ പ്രശ്‌നത്തില്‍ ഇടപ്പെട്ട് മുന്‍ സര്‍ക്കാര്‍ അഞ്ച് ഏക്കറില്‍ താഴെയുള്ള ക്വാറികളെ പരിസ്ഥിതി അനുമതിവേണമന്ന നിബന്ധനയില്‍നിന്ന് ഒഴിവാക്കിയിരുന്നു. നിര്‍ഭാഗ്യവശാല്‍ ഹൈക്കോടതിയില്‍ ഈ ഇളവ് ചോദ്യംചെയ്യപ്പെടുകയാണുണ്ടായത്. ഉദ്യോഗസ്ഥരുടെ പിടിവാശികാരണം സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയില്‍ ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. അനുകൂല നിലപാടില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് സമരംനടത്താന്‍ സംഘടനാ നിര്‍ബന്ധിതമാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

വാര്‍ത്താ സമ്മേളനത്തില്‍ ബി എം സാദിഖ്, ഫറൂഖ് ഖാസ്മി, ബാലകൃഷ്ണന്‍ നായര്‍ പെരിയ, കുമാരന്‍ മഠത്തില്‍, അന്തുഞ്ഞി ഹാജി, ഹനീഫ് നെല്ലിക്കുന്ന് എന്നിവര്‍ സംബന്ധിച്ചു.
കരിങ്കല്‍ ക്വാറിയില്‍ പ്രതിസന്ധി രൂക്ഷം; ജില്ലയിലെ ക്രഷറുകള്‍ ചൊവ്വാഴ്ച അടച്ചിടും

Keywords: Kasaragod, Press Club, Quarry, Crusher, Press Conference, Protest

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia