city-gold-ad-for-blogger

പോലീസിനെ വെട്ടിച്ച് സിനിമാ സ്റ്റൈലില്‍ കടന്നുകളഞ്ഞ നിരവധി കേസിലെ പ്രതിയെ യുവാക്കള്‍ തടഞ്ഞു; ബ്ലേഡ് കൊണ്ട് യുവാക്കളെ മുറിവേല്‍പ്പിച്ച പ്രതിയെ പിന്നീട് കീഴ്‌പ്പെടുത്തി

ആദൂര്‍: (www.kasargodvartha.com 21/042017) വാഹനപരിശോധന നടത്തുകയായിരുന്ന പോലീസിനെ വെട്ടിച്ച് ബൈക്കില്‍ സിനിമാ സ്റ്റൈലില്‍ കടന്നുകളഞ്ഞ നിരവധി കേസികളില്‍ പ്രതിയായ യുവാവിനെ പോലീസും സമീപത്തുണ്ടായിരുന്ന യുവാക്കളും ചേര്‍ന്ന് കീഴടക്കി. പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ മൂന്നു യുവാക്കളെ കയ്യിലുണ്ടായിരുന്ന ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചു ഇതില്‍ ഒരു യുവാവിന്റെ നില ഗുരുതരമാണ്.

പള്ളിക്കര ബിലാല്‍ നഗരിലെ അഹമ്മദ് കബീര്‍ എന്ന ലാലാ കബീര്‍(31)ആണ് അറസ്റ്റിലായത്. ആദൂര്‍ പതിനേഴാം മൈലില്‍ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ബേക്കലില്‍ വാറണ്ട് കേസിലടക്കം നിരവധി കേസില്‍ പ്രതിയായ കബീര്‍ സുള്ള്യയില്‍ നിന്നും പള്ളിക്കരയിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ ആദൂര്‍ എസ് ഐ പ്രശോഭിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹന പരിശോധന നടത്തുമ്പോള്‍ തടഞ്ഞു.

പോലീസിനെ വെട്ടിച്ച് സിനിമാ സ്റ്റൈലില്‍ കടന്നുകളഞ്ഞ നിരവധി കേസിലെ പ്രതിയെ യുവാക്കള്‍ തടഞ്ഞു; ബ്ലേഡ് കൊണ്ട് യുവാക്കളെ മുറിവേല്‍പ്പിച്ച പ്രതിയെ പിന്നീട് കീഴ്‌പ്പെടുത്തി

പോലീസിന്റെ കൈതട്ടിമാറ്റി അമിതവേഗതയില്‍ കുതിച്ചു പാഞ്ഞ കബീറിനെ പോലീസ് വിവരം നല്‍കിയ അടിസ്ഥാനത്തില 50 മീറ്റര്‍ ദൂരെ വെച്ച് ഏതാനും യുവാക്കള്‍ തടയുകയായിരുന്നു. ഇതിനിടയിലാണ് കബീര്‍ ബ്ലേഡ് കൊണ്ട് മൂന്ന് യുവാക്കളെ മുറിവേല്‍പ്പിച്ചത്.

ധനഞ്ജയന്‍(30), സമീല്‍(30), ശിവ പ്രസാദ്(28) എന്നിവര്‍ക്കാണ് ബ്ലേഡ് കൊണ്ട് മുറിവേറ്റത്. ഇതില്‍ കൈഞരമ്പ് മുറിഞ്ഞ ശിവപ്രസാദിനെ ഗുരുതരാവസ്ഥയില്‍ കാസര്‍കോട് നഴ്‌സിംഗ് ഹോമില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു.

സംഭവത്തില്‍ പോലീസിന്റെ പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് എസ് ഐ പ്രശോഭിന്റെ പരാതിയില്‍ കബീറിനെ അറസ്റ്റ് ചെയ്തു. പ്രതിയെ വെള്ളിയാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. യുവാക്കളെ അക്രമിച്ചതിന് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്യുമെന്നും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Adhur, Police, Accuse, Youth, Bike, Assault, Case, Arrest, S.I, Criminal case accused held.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia