ക്രിക്കറ്റ് അസോസിയേഷന്‍ ആണ്‍കുട്ടികല്‍ക്കും പെണ്‍കുട്ടികള്‍ക്കും കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കും
Apr 18, 2014, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 18.04.2014) കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജില്ലയിലെ ഭാവി ക്രിക്കറ്റ് വാഗ്ദാനങ്ങളെ കണ്ടെത്തുന്നതിനായി ജില്ലയിലെ വിവിധ സെന്ററുകളിലായി ടാലന്റ് സെര്‍ച്ച് പ്രോഗ്രാമും, സമ്മര്‍ കോച്ചിങ് ക്യാമ്പും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിവിധ പ്രായ പരിധിയിലുള്ള കുട്ടികള്‍ക്ക് പ്രത്യേകമായാണ് ടാലന്റ് സെര്‍ച്ച് പ്രോഗ്രാം സങ്കടിപ്പിക്കുന്നത്. ആണ്‍കുട്ടികള്‍ക്ക് അണ്ടര്‍-16, അണ്ടര്‍-19 എന്നീ വിഭാഗങ്ങളിലും പെണ്‍കുട്ടികള്‍ക്ക് അണ്ടര്‍-19 വിഭാഗത്തിലുമാണ് സെലക്ഷന്‍ നടത്തുന്നത്.
ഈ ടാലന്റ് സെര്‍ച്ച് പ്രോഗ്രാമിലും തുടര്‍ന്നുള്ള സമ്മര്‍ ക്യാമ്പിലും നല്ല നിലവാരത്തോടെ മികവു പുലര്‍ത്തുന്ന കുട്ടികളെ കണ്ടെത്തി കേരള ക്രിക്കറ്റ് അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ ജില്ലയിലെ നാല് കോച്ചിങ് സെന്ററുകളിലായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രത്യേക പരിശീലനം നല്‍കും. കോച്ചിങ് സെന്ററുകള്‍ നോണ്‍ റെസിഡന്റല്‍ ആയിരിക്കും. കെ.സി.എ നിയോഗിക്കുന്ന വിദഗ്ദ പരിശീലകരുടെ സേവനം ഈ സെന്ററുകളില്‍ ലഭ്യമാക്കും. സെന്ററുകളില്‍ നിന്ന് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്ന കുട്ടികളെ കെ.സി.എ യുടെ ഐലൈറ്റ് അക്കാഡമിയിലും കൊച്ചിയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സിയിലും വിദഗ്ദ പരിശീലനം നല്‍കും.
ടാലന്റ് സെര്‍ച്ച് പ്രോഗ്രാമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് ഏപ്രില്‍ 22,23,24 തിയ്യതികളില്‍ നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും, കാഞ്ഞങ്ങാട് ബല്ലാ ഈസ്റ്റ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും, കസര്‍കോട് നായിന്മാര്‍മൂല ജില്ലാ കോച്ചിങ് സെന്ററിലും, ഉപ്പള തഹാനി ഇംഗഌഷ് മീഡിയം സ്‌കൂള്‍ ഗ്രൗണ്ടിലും നടത്തപ്പെടും. പങ്കെടുക്കാന്‍ താത്പര്യമുള്ള കുട്ടികള്‍ 22 ന് രാവിലെ ഒമ്പത് മണിക്ക് മുമ്പായി മേല്‍പറഞ്ഞ സെന്ററുകളില്‍ എത്തി പേര് രജിസ്റ്റര്‍ ചെയ്യണം. 16 വയസിന് താഴെയുള്ള വിഭാഗത്തില്‍ 01.09.1998 ന് ശേഷം ജനിച്ചവരും വയസ് തെളിയിക്കുന്നതിനുള്ള ജനന സര്‍ട്ടിഫിക്കറ്റും, ക്രിക്കറ്റ് വൈറ്റ്‌സും, കിറ്റും കൊണ്ട് വരേണ്ടതാണ്.
സെലക്ഷന്‍ കാര്യങ്ങള്‍ക്ക് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയുമായോ (8086073280) നീലേശ്വരം സെലക്ഷന്‍ സെന്റര്‍ കോ-ഓഡിനേറ്റര്‍ സലീം എന്‍.എം (9495773477) കാഞ്ഞങ്ങാട് മന്‍സൂര്‍ ടി.എം (9895427560), കാസര്‍കോട് കെ.ടി നിയാസ് (9544131444), ഉപ്പള ലത്തീഫ് പി.എച്ച് (9809239666) എന്നീ നമ്പറുകളുമായോ ബന്ധപ്പെടുക.
വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് പി.എച്ച് മുഹമ്മദ് നൗഫല്‍, സെക്രട്ടറി ടി.എം ഇക്ബാല്‍, ട്രഷറര്‍ ഷുക്കൂര്‍ ചെര്‍ക്കള, കെ.സി.എ മെമ്പര്‍മാരായ കെ.എം അബ്ദുര്‍ റഹ്മാന്‍, ഹാരിസ് ചൂരി എന്നിവര്‍ സംബന്ധിച്ചു.
Also Read:
ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ യുവരാജിനെ വിമര്‍ശിക്കരുത്: കോഹ്‌ലി
Keywords: Cricket, Camp, Kasaragod, Association, Kerala, Center, Talent Search, Cochi, Programme, Selection, Ground, High School, Register,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067