സിപിഎം മേഖലാ ജാഥകള്‍ക്ക് ജില്ലയില്‍ തിങ്കളാഴ്ച തുടക്കമാകും
Oct 23, 2016, 15:07 IST
കാസര്‍കോട്: (www.kasargodvartha.com 23.10.2016) കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും, വര്‍ഗീയതയ്ക്കും എതിരെ സിപിഎം ദേശവ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ നടത്തുന്ന മൂന്ന് മേഖലാ വാഹന ജാഥകള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും.
തെക്കന്‍ മേഖല ജാഥ വൈകുന്നേരം നാല് മണിക്ക് തൃക്കരിപ്പൂരില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബിജോണ്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം എം വി ബാലകൃഷ്ണന്‍ മാസ്റ്ററാണ് ജാഥാ ലീഡര്‍.
മധ്യമേഖല ജാഥ വൈകുന്നേരം നാല് മണിക്ക് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്യും. മുന്‍ എംഎല്‍എയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ കെ കുഞ്ഞിരാമന്‍ ജാഥ നയിക്കും.
വടക്കന്‍ മേഖല ജാഥ വൈകുന്നേരം നാല് മണിക്ക് ഹൊസങ്കടിയില്‍ സിപിഎം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ സി എച്ച് കുഞ്ഞമ്പു ജാഥാ ലീഡര്‍ ആണ്. പരിപാടി വിജയിപ്പിക്കാന്‍ ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
Keywords: kasaragod, Kerala, CPM, start, March, Political party, Kanhangad, Trikaripur, Hosangadi, K Kunhiraman