സിപിഎം ഏരിയാ സമ്മേളനത്തിന്റെ ചുവരെഴുത്ത് അലങ്കോലമാക്കി ആര്‍എസ്എസ് - ബിജെപി എന്നെഴുതി; സംഘര്‍ഷാവസ്ഥ തടയാന്‍ പോലീസ് ജാഗ്രതയില്‍
Nov 17, 2017, 13:18 IST
ബേഡകം:(www.kasargodvartha.com 17/11/2017) സിപിഎം ബേഡകം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ചുവരെഴുത്ത് അലങ്കോലമാക്കി ആര്‍എസ്എസ് - ബിജെപി എന്നെഴുതിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അടുത്തമാസം എട്ട്, ഒമ്പത് തീയ്യതികളില്‍ പടുപ്പ്, ബന്തടുക്ക എന്നിവിടങ്ങളിലാണ് ബേഡകം ഏരിയാ സമ്മേളനം നടക്കുന്നത്.
സമ്മേളനത്തിന്റെ പ്രചാരണത്തിനായി സിപിഎം നടത്തിയ ചുവരെഴുത്തിന് മുകളില്‍ ആര്‍ എസ് എസ്- ബിജെപി എന്നെഴുതുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റിന് എഴുതിയതിനു മുകളിലും മറ്റു സ്ഥലങ്ങളിലും കാവി പെയ്ന്റ് അടിപി- കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ സിപിഎം സമ്മേളനം ജനങ്ങള്‍ ചരിത്രവിജയമാക്കാനുള്ള പ്രചാരണം ഏറ്റെടുത്തത് വിറളി പൂണ്ട ആര്‍ എസ് എസ് - ബിജെപി പ്രവര്‍ത്തകര്‍ പ്രകോപനം സൃഷ്ടിച്ച് ബന്തടുക്കയില്‍ സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഎം കേന്ദ്രങ്ങള്‍ ആരോപിച്ചു.

പടുപ്പ് മുതല്‍ ബന്തടുക്ക വരെ സിപിഎം പ്രവര്‍ത്തകര്‍ ചുവരെഴുത്ത് നടത്തുന്നതറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ത്രിവര്‍ണം പൂശുന്നത് കുഴപ്പം സൃഷ്ടിക്കുന്നതിന്റെ ഭാഗമാണെന്ന് സിപിഎം കുറ്റപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, CPM, RSS, BJP, Bedakam, Wall Paint, Distroyed, CPM wall paint destroyed by RSS
Keywords: News, Kasaragod, CPM, RSS, BJP, Bedakam, Wall Paint, Distroyed, CPM wall paint destroyed by RSS