city-gold-ad-for-blogger

പോലീസ് സ്റ്റേഷനു മുന്നില്‍ സിപിഎം പ്രവര്‍ത്തകരുടെ ഭീഷണിയും ബഹളവും; ഉന്നത ഉദ്യോഗസ്ഥര്‍ വിവരം തേടി

പിലിക്കോട്: (www.kasargodvartha.com 01/01/2017) മാണിയാട്ട് റോഡരുകില്‍ സ്ഥാപിച്ചിരുന്ന ഇരിപ്പിടം നീക്കം ചെയ്തതും റോഡില്‍ എഴുതുന്നതും പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പാതിരാത്രിയില്‍ ചന്തേര പോലീസ് സ്‌റ്റേഷന് മുന്നിലെത്തിയ സി.പി.എം. പ്രവര്‍ത്തകര്‍ ഭീഷണിയും ബഹളവുമുണ്ടായക്കി. ശനിയാഴ്ച അര്‍ദ്ധരാത്രി 12.45 മണിയോടെയാണ് സംഭവം.

ഇരുപതോളം വരുന്ന സംഘം സ്‌റ്റേഷന് മുന്നിലെ പ്രധാന റോഡില്‍ ബഹളം വെക്കുകയും പൊലീസിന് നേരെ ഭീഷണി മുഴുക്കുകയും ചെയ്തു. പോലീസ് നിയമപരമായി എടുക്കുന്ന നടപടികള്‍ ഭരണത്തിന്റെ ബലത്തില്‍ ചോദ്യം ചെയ്യുന്നതിനുള്ള നീക്കം പോലീസ് സേനയിലും നാട്ടുകാരിലും എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിവരം തേടിയിട്ടുണ്ട്.

എന്നാല്‍ സംഭവത്തിൽ ചന്തേര പോലീസ് കേസെടുക്കുകയോ മറ്റു നിയമ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ചന്തേര പോലീസ് സ്‌റ്റേഷന്റെ മതിലിനോട് ചേര്‍ന്ന് ഒരു സംഘം ഇരിപ്പിടം കെട്ടിയത് നേരത്തെ എടുത്തു മാറ്റിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും ഇതേ സ്ഥലത്ത് ഇരിപ്പിടവും തോരണങ്ങളും കൊടികളും വീണ്ടും സ്ഥാപിച്ചിട്ടുണ്ട്. നിയമം നടപ്പാക്കുന്നതിന് പോലീസിനെ അനുവദിക്കാത്ത നടപടിയില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളും ഭൂരിഭാഗം പോലീസുകാരിലും പ്രതിഷേധം ശക്തമാണ്.
പോലീസ് സ്റ്റേഷനു മുന്നില്‍ സിപിഎം പ്രവര്‍ത്തകരുടെ ഭീഷണിയും ബഹളവും; ഉന്നത ഉദ്യോഗസ്ഥര്‍ വിവരം തേടി

Keywords:  Kasaragod, Kerala, Pilicode, Threatening, CPM, police-station, CPM volunteers threaten police.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia