ഒ. രാജഗോപാലിന്റെ ചിത്രം മോഷ്ടാക്കള്‍ക്കൊപ്പം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍
Jun 3, 2015, 18:25 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 03/06/2015) ബി.ജെ.പി നേതാവ് ഒ. രാജഗോപാലിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍. ചായ്യോത്തെ അജയന്‍ എന്നയാളെയാണ് വെള്ളരിക്കുണ്ട് സിഐ ടി.പി.സുമേഷ് പിടികൂടിയത്.
വെസ്റ്റ് എളേരി പഞ്ചായത്തിലെ കമ്മാടം കാവ് ക്ഷേത്രത്തിലെ വിഗ്രഹ കവര്‍ച്ചയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ ചട്ടഞ്ചാല്‍ തെക്കില്‍ കാവുംപള്ളത്തെ കബീര്‍, ചിറ്റാരിക്കാല്‍ മണ്ഡപം മണ്ണാട്ടിക്കവല കോട്ടത്തില്‍വളപ്പില്‍ കെ.വി സദന്‍ എന്നീ പ്രതികളുടെ ഫോട്ടോയുടെ നടുവില്‍ ഒ. രാജഗോപാലിന്റെ ഫോട്ടോയും മോര്‍ഫ് ചെയ്ത് ഫേസ് ബുക്കില്‍ വിഗ്രഹം മോഷ്ടിച്ചത് അരുവിക്കര രായണ്ണന്റെ സ്വന്തം പിള്ളേര് എന്ന് ഫേസ്ബുക്കില്‍ കമന്റിടുകയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് ബിജെപി വെസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റി സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി വെസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കമ്മാടത്തുനിന്നും പാലക്കുന്നിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ബിഎംഎസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പലേരി മോഹനന്‍ യോഗം ഉദ്ഘാടനം ചെയ്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Vellarikundu, Accuse, CPM, Complaint, BJP, Leader, O Rajagopal.
Advertisement: