താലൂക്ക് ഓഫീസ് ഉപരോധം: കാല്‍നട ജാഥകള്‍ക്ക് തുടക്കം
May 9, 2013, 18:05 IST
കാസര്‍കോട്: ജന ജീവിതം അസാധ്യമാക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയത്തിനെതിരെ സിപിഎം നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ സന്ദേശവുമായി ഏരിയ കാല്‍നട ജാഥകള്‍ക്ക് തുടക്കമായി. കാസര്‍കോട്, കുമ്പള, പനത്തടി, ചെറുവത്തൂര്‍ ഏരിയാജാഥകളാണ് വ്യാഴാഴ്ച ആരംഭിച്ചത്. വൈകിട്ട് ഉദ്ഘാടനം ചെയ്ത ജാഥകള്‍ വെള്ളിയാഴ്ച രാവിലെ പര്യടനം ആരംഭിക്കും.
വിലക്കയറ്റം തടയുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, എല്ലാ കുടുംബങ്ങള്‍ക്കും പാര്‍പ്പിടവും ഭൂമിയും ഉറപ്പുവരുത്തുക, കുടിവെള്ളം വില്‍പനച്ചരക്കാക്കരുത്, സ്ത്രീസുരക്ഷ ഉറപ്പാക്കുക, കേന്ദ്ര അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തി 20 മുതല്‍ 25 വരെ താലൂക്ക് ഓഫീസുകള്‍ ഉപരോധിക്കുന്നതിന്റെ ഭാഗമായാണ് ഏരിയാതല കാല്‍നട ജാഥകള്‍ സംഘടിപ്പിക്കുന്നത്.
കാസര്‍കോട് ഏരിയാജാഥ നാരമ്പാടിയില്‍ കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. ടി ശ്രീകുമാരന്‍ അധ്യക്ഷനായി. ജാഥാ ലീഡര്‍ എസ് ഉദയകുമാര്‍, മാനേജര്‍ ടി കെ രാജന്‍, എ ജി നായര്‍, എം സുമതി, കെ കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. ബി ആര്‍ ഗോപാലന്‍ സ്വാഗതം പറഞ്ഞു.വെള്ളിയാഴ്ച എടനീര്‍, ബേവിഞ്ച, സ്റ്റാര്‍ നഗര്‍, ബേര്‍ക്ക, സന്തോഷ് നഗര്‍, ആലമ്പാടി, കല്ലക്കട്ട, കൊല്ലങ്കാന, കൊല്ല്യ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.
പനത്തടി ഏരിയാജാഥ കാലിച്ചാനടുക്കത്ത് ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടി കെ ശ്രീധരന്‍ അധ്യക്ഷനായി. ജില്ലാകമ്മിറ്റി അംഗം ടി കോരന്‍, ലീഡര്‍ എം വി കൃഷ്ണന്‍, മാനേജര്‍ യു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ബാനം കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ജാഥക്ക് വെള്ളിയാഴ്ച വാളാപ്പാടി, ചെറളം, എണ്ണപ്പാറ, മുക്കുഴി, ഏഴാംമൈല്‍, അട്ടേങ്ങാനം, ഒടയംചാല്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.
കുമ്പള ഏരിയാ ജാഥ രാവിലെ മണിയംപാറയില്‍ ജില്ലാസെക്രട്ടറിയറ്റ് അംഗം പി ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്തു. ചെനിയപ്പ പൂജാരി അധ്യക്ഷനായി. രാമകൃഷ്ണറൈ സ്വാഗതം പറഞ്ഞു. ബദിരംപ്പള്ള, ബജക്കുട്‌ലു, പെര്‍ള, നല്‍ക്ക, അടുക്കസ്ഥല എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം കാട്ടുകുക്കെയില്‍ ആദ്യദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി. സ്വീകരണ കേന്ദ്രങ്ങളില്‍ ലീഡര്‍ പി രഘുദേവന്‍, മാനേജര്‍ സി എ സുബൈര്‍, ഡി സുബ്ബണ്ണആള്‍വ, എ മഞ്ജുനാഥ, രാമകൃഷ്ണറൈ, പി ഇബ്രാഹിം, രാമനാഥറൈ, എം പുഷ്പ, വി വാസു, പി മഹമ്മൂദ് എന്നിവര്‍ സംസാരിച്ചു. വെള്ളിയാഴ്ച ചെന്നഗോളിയില്‍നിന്ന് തുടങ്ങി മാടത്തടുക്ക, കന്യാപ്പാടി, നീര്‍ച്ചാല്‍, മാന്യ, പൊയ്യക്കണ്ടം, ബാറടുക്ക, വിദ്യാഗിരി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ബദിയടുക്ക ടൗണില്‍ സമാപിക്കും.
ചെറുവത്തൂര്‍ ഏരിയാജാഥ ഉദിനൂര്‍ സെന്‍ട്രലില്‍ ജില്ലാസെക്രട്ടറിയറ്റ് അംഗം എം വിബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ മുരളി അധ്യക്ഷനായി. ജില്ലാകമ്മിറ്റി അംഗം ടി വി ഗോവിന്ദന്‍, ലീഡര്‍ കെ പി വത്സലര്‍, മാനേജര്‍ എം അമ്പൂഞ്ഞി, കെ കണ്ണന്‍, പി സി സുബൈദ എന്നിവര്‍ സംസാരിച്ചു. എ രാജന്‍ സ്വാഗതം പറഞ്ഞു. വെള്ളിയാഴ്ച എടച്ചാക്കൈ, തെക്കേക്കാട് ബണ്ട്, ഓരി കിഴക്ക്, കാവുഞ്ചിറ, എരിഞ്ഞിക്കീല്‍, കുറ്റിവയല്‍ പടിഞ്ഞാറ്, കാരി ആനക്കാരന്റെ മൊട്ട, കണ്ണങ്കൈ, കണ്ണംകുളം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.
കാറഡുക്ക, ഉദുമ ഏരിയാ ജാഥകള്‍ വെള്ളിയാഴ്പ വൈകിട്ട് തുടങ്ങും. കാറഡുക്ക ജാഥ വൈകിട്ട് നാലിന് സാലത്തടുക്കയില്‍ ജില്ലാസെക്രട്ടറിയറ്റ് അംഗം കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 14ന് കാനത്തൂരില്‍ സമാപിക്കും. ഉദുമ ഏരിയാ ജാഥ വൈകിട്ട് അഞ്ചിന് കീഴൂരില്‍ കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. 15ന് പാക്കത്ത് സമാപിക്കും.
Keywords: Kerala, Kannur, CPM, Kanhangad, Cheruvathur, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

![]() |
സിപിഎം കാസര്‍കോട് ഏരിയാ ജാഥ നാരമ്പാടിയില്‍ കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. |