city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Crime | 'ഗൃഹസന്ദര്‍ശനത്തിനെത്തിയ സിപിഎം പ്രദേശീക നേതാക്കള്‍ക്ക് നേരെ നിരവധി കേസില്‍ പ്രതിയായ പാർടി പ്രവര്‍ത്തകന്‍ സ്‌ഫോടക വസ്തു എറിഞ്ഞു'; വീട്ടമ്മയ്ക്ക് പരുക്ക്

cpm supporter threw an explosive at cpm regional leaders
ഫൊറന്‍സിക് വിദഗ്ദ്ധരും എക്‌സ്‌പ്ലോസീവ് വിദഗ്ദ്ധരും ചൊവ്വാഴ്ച്ച സംഭവസ്ഥലത്തെത്തി പരിശോധന നടത്തും

അമ്പലത്തറ: (Kasargodvartha) ഗൃഹസന്ദര്‍ശനത്തിന് എത്തിയ സിപിഎം നേതാക്കള്‍ക്ക് നേരെ നിരവധി കേസില്‍ പ്രതിയായ പാർടി പ്രവര്‍ത്തകന്‍ സ്‌ഫോടകവസ്തു എറിഞ്ഞതായി പരാതി.

സംഭവത്തില്‍ വീട്ടമ്മയ്ക്ക് നിസാര പരിക്കേറ്റു. കൊലപാതകം ഉള്‍പ്പെട നിരവധി കേസില്‍ പ്രതിയായ അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രതീഷ് എന്ന മാന്തി രതീഷ് (33) ആണ് സ്‌ഫോടകവസ്തു എറിഞ്ഞതെന്നാണ് പരാതി.

cpm supporter threw an explosive at cpm regional leaders

ഗൃഹസന്ദര്‍ശനത്തിനിടെ തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ പാറപ്പള്ളി മുട്ടച്ചിറയിലെ സമീറിന്റെ വീട്ടിലേക്കാണ് സ്‌ഫോടകവസ്തു എറിഞ്ഞത്. 

ലോകല്‍ സെക്രടറിമാരായ  അനൂപ് ഏഴാംമൈല്‍,  ബാബുരാജ്, ഡി വൈ എഫ് ഐ  മേഖല സെക്രടറി അരുണ്‍, ബാലകൃഷ്ണന്‍ എന്നിവരെ ലക്ഷ്യമാക്കിയാണ് രതീഷ് സ്‌ഫോടകവസ്തു എറിഞ്ഞതെന്നാണ് ആക്ഷേപം. സമിറിന്റെ അയല്‍വാസിയായ ആമിന എന്ന വീട്ടമ്മയ്ക്കാണ് നിസ്സാര പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ച് ശുശ്രൂഷ നല്‍കി.

രതീഷ് സ്‌ഫോടകവസ്തു എറിഞ്ഞ ഉടനെ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.

അമ്പലത്തറ പൊലീസ് സ്‌ഫോടനമുണ്ടായ സ്ഥലം പരിശോധിച്ചു. കാണാന്‍ ഒന്നും ഇല്ലെന്നും ആമിനയുടെ പരാതിയില്‍ കേസെടുത്ത ശേഷം ഫൊറന്‍സിക് വിദഗ്ദ്ധരും എക്‌സ്‌പ്ലോസീവ് വിദഗ്ദ്ധരും ചൊവ്വാഴ്ച്ച സംഭവസ്ഥലത്തെത്തി പരിശോധന നടത്തും.

സ്‌ഫോടനമുണ്ടായ സ്ഥലം പൊലീസ് മാര്‍ക് ചെയ്തിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകന്‍ രതീഷും സിപിഎം - ഡിവൈഎഫ്‌ഐ നേതാക്കളും കുറെ നാളായി ചില വിഷയങ്ങളുടെ പേരില്‍ അസ്വാരസ്യത്തിലായിരുന്നുവെന്നും ഇതാണ് സ്‌ഫോടകവസ്തു എറിയാന്‍ കാരണമായതെന്നും പൊലീസ് സൂചിപ്പിച്ചു. പന്നിപ്പടക്കം ആണോ എറിഞ്ഞതെന്ന് സംശയം ഉണ്ട്. 

കൂലിത്തൊഴിലാളിയായ രതീഷ് പ്രദേശത്തെ സ്ഥിരം ശല്യക്കാരനാണെന്നും ഉയാളെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിവരികയാന്നെന്നും പൊലീസ് വ്യക്തമാക്കി.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia