city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദു­മ ബേ­ക്കല്‍ ഭാ­ഗ­ങ്ങ­ളില്‍ അ­ക്ര­മം അ­ഴി­ച്ചു­വിട്ട­ത് സി.പി.എം: കല്ല­ട്ര മാ­ഹിന്‍ ഹാ­ജി

ഉദു­മ ബേ­ക്കല്‍ ഭാ­ഗ­ങ്ങ­ളില്‍ അ­ക്ര­മം അ­ഴി­ച്ചു­വിട്ട­ത് സി.പി.എം: കല്ല­ട്ര മാ­ഹിന്‍ ഹാ­ജി
കാസര്‍­കോട്: ഉദു­മ ബേ­ക്കല്‍ ത­ച്ച­ങ്ങാ­ട് ഭാ­ഗ­ങ്ങ­ളില്‍ വ്യാ­പ­കമാ­യ അ­ക്ര­മം അ­ഴി­ച്ചു­വിട്ട­ത് സി.പി.എം പ്ര­വര്‍­ത്ത­ക­രാ­ണെ­ന്ന് മുസ്ലീം ലീ­ഗ് ജില്ലാ വൈ­സ് പ്ര­സിഡ­ണ്ട് കല്ല­ട്ര മാ­ഹിന്‍ ഹാ­ജി ആ­ഭിപ്രാ­യപ്പെട്ടു.

രാ­വി­ലെ എ­ട്ട് മ­ണി­ക്ക് മൗ­വ്വ­ലില്‍ നി­ന്നും ത­ച്ച­ങ്ങാ­ട്ടേ­ക്ക് ബൈ­ക്കില്‍ പോ­കു­ക­യാ­യി­രു­ന്ന ര­ണ്ട് ലീ­ഗ് പ്ര­വര്‍ത്തകരെ ത­ച്ച­ങ്ങാ­ട്ട് ത­ട­ഞ്ഞു­വെ­ച്ച് മര്‍­ദ്ദി­ക്കു­കയും ബൈ­ക്കി­ന്റെ താ­ക്കോല്‍ സി.പി.എം പ്ര­വര്‍­ത്ത­കര്‍ കൈ­വ­ശ­പ്പെ­ടു­ത്തി ബൈ­ക്ക് പി­ടി­ച്ചു­വെ­ച്ച­തുമാണ്‌ പ്ര­ശ്നങ്ങള്‍ക്ക് തു­ടക്കം.

മര്‍­ദ്ദ­ന­മേ­റ്റ് തി­രിച്ചു­പോ­യ ലീ­ഗ് പ്ര­വര്‍­ത്ത­കര്‍ അല്‍­പം ക­ഴി­ഞ്ഞ് മൂ­ന്ന് പേ­രേയും കൂ­ട്ടി ബൈ­ക്കി­ന്റെ താ­ക്കോല്‍ വാ­ങ്ങാ­ന്‍ പോ­യ­പ്പോള്‍ ഇവ­രെ വീണ്ടും സി.പി.എം പ്ര­വര്‍­ത്ത­കര്‍ അ­ക്ര­മി­ക്കു­ക­യാ­യി­രു­ന്നു. അതിനിടെ അ­ര­വ­ത്തു­വെ­ച്ച്  നേ­താ­വി­ന് മര്‍­ദ്ദ­ന­മേ­റ്റു എ­ന്നാ­രോ­പി­ച്ച് സി.പി.എം പ്ര­വര്‍­ത്ത­കര്‍ പ്ര­തിഷേധ പ്ര­കട­നം ന­ട­ത്തി. പ്ര­ക­ട­ന­മാ­യി­ട്ടെത്തി­യ സി.പി.എം പ്ര­വര്‍­ത്ത­കര്‍ മവ്വ­ലി­ലെ ലീഗ് ഓ­ഫീ­സ് ത­കര്‍­ക്കു­കയും പി­ന്നീ­ട് ത­ച്ച­ങ്ങാ­ട്ടെ­ത്തി പ്രി­യ­ദര്‍­ശി­നി മ­ന്ദി­രം എ­റി­ഞ്ഞ് ത­കര്‍­ക്കു­ക­യു­മാ­യി­രുന്നു. ഇ­തി­നിടയിലാണ്‌ ഡി.വൈ.എ­ഫ്.ഐ പ്ര­വര്‍ത്തകനായ മ­നോ­ജ് കുഴ­ഞ്ഞ് വീ­ണ­ത്. വെ­ള്ളം ആ­വ­ശ്യ­പ്പെ­ട്ട മ­നോ­ജിന് തൊ­ട്ട­ടു­ത്ത വീ­ട്ടില്‍ നിന്നും വെ­ള്ളം വാ­ങ്ങി­കൊ­ടു­ത്ത് സി.പി.എം പ്ര­വര്‍­ത്ത­കര്‍ നേരത്തേ ത­ട­ഞ്ഞു­വെ­ച്ച സ്വി­ഫ്­റ്റ് കാ­റില്‍ ഉ­ദു­മ­യി­ലെ ആ­ശു­പ­ത്രി­യില്‍ എ­ത്തി­ക്കു­ക­യാ­യി­രുന്നുവെന്ന്‌ കല്ല­ട്ര മാ­ഹി­ന് ഹാ­ജി ചൂ­ണ്ടി­ക്കാ­ട്ടി.

ആ­ശു­പ­ത്രി­യില്‍ എ­ത്തി­ച്ച­പ്പോള്‍ ഡോ­ക്ടര്‍ സി.പി.എം പ്ര­വര്‍­ത്തക­രെ അ­റി­യിച്ച­ത് ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ്‌. പി­ന്നീ­ട് വൈ­കിട്ട് മൂ­ന്ന് മണി­യോ­ടെ­യാ­ണ് മ­നോ­ജി­നെ ലീ­ഗ് പ്ര­വര്‍­ത്തകര്‍ ച­വി­ട്ടി കൊ­ന്നതാണെന്നുള്ള പ്ര­ചര­ണം നട­ത്തി ഇ­തി­ന്റെ പേ­രില്‍ ഹര്‍­ത്താല്‍ പ്ര­ഖ്യാ­പി­ച്ച­തെ­ന്ന് കല്ല­ട്ര മാ­ഹി­ന് ഹാ­ജി പ­റഞ്ഞു. വിദഗ്ദ്ധ പോ­സ്­റ്റ് മോര്‍­ട്ട­ത്തി­ലൂ­ടെ ഇ­ക്കാര്യം തെ­ളി­യു­മ്പോള്‍ സി.പി.എമ്മിന്‌ ജന­ങ്ങ­ളോ­ട് മ­റുപ­ടി പ­റയേണ്ടി­വ­രു­മെ­ന്ന് അ­ദ്ദേ­ഹം കൂ­ട്ടി­ച്ചേര്‍ത്തു.

Keywords: Kasaragod, Kallatra Mahin Haji, Uduma, Bekal, Thachangad, CPM, IUML.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia