city-gold-ad-for-blogger

'തീവ്രവാദത്തെ ഒറ്റപ്പെടുത്തുക, നാടിനെ രക്ഷിക്കുക'; സി പി എം സ്‌നേഹ സംഗമം 22ന്

കാസര്‍കോട്: (www.kasargodvartha.com 16/07/2016) 'തീവ്രവാദത്തെ ഒറ്റപ്പെടുത്തുക, നാടിനെ രക്ഷിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തി സി പി എം സ്‌നേഹ സംഗമം സംഘടിപ്പിക്കുന്നു. 22ന് വൈകുന്നേരം മൂന്ന് മണിക്ക് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന സംഗമം മുന്‍ മന്ത്രി ടി കെ ഹംസ ഉദ്ഘാടനം ചെയ്യും.

നുള്ളിപാടി മാര്‍ക്‌സ് ഭവനില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം അഡ്വ. സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. അഡ്വ. എ ജി നായര്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാനായി സി എച്ച് കുഞ്ഞമ്പുവിനെയും, കണ്‍വീനറായി കെ എ മുഹമ്മദ് ഹനീഫയെയും തെരഞ്ഞെടുത്തു. സ്‌നേഹ സംഗമത്തോടനുബന്ധിച്ച് നടക്കുന്ന പ്രകടനം പുലിക്കുന്ന് കേന്ദ്രീകരിച്ച് ആരംഭിക്കും.

ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ യുവജനങ്ങളെ കാണാതായതുമായി ബന്ധപ്പെട്ട് വന്നുക്കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. ഇതു സംബന്ധിച്ചുള്ള ദുരൂഹതകള്‍ നീക്കണം. ഈ സംഭവത്തില്‍ മുതലെടുപ്പിനുള്ള ദുഷ്ട ശക്തികളുടെ ശ്രമം നാട്ടില്‍ അശാന്തി വിതക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

'തീവ്രവാദത്തെ ഒറ്റപ്പെടുത്തുക, നാടിനെ രക്ഷിക്കുക'; സി പി എം സ്‌നേഹ സംഗമം 22ന്

Keywords : CPM, Meet, Inauguration, Kasaragod, Youth, T K Hamsa, CPM Sneha Sangamam on 22nd.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia