ബേഡകം കൊളത്തൂരില്‍ സി.പി.എം - എസ്.ഡി.പി.ഐ സംഘര്‍ഷം; പത്തോളം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്
Jul 28, 2015, 21:03 IST
ബേഡകം: (www.kasargodvartha.com 28/07/2015) ബേഡകം കൊളത്തൂര്‍ കല്ലടിക്കുറ്റിയില്‍ സി.പി.എം - എസ്.ഡി.പി.ഐ സംഘട്ടനം. പത്തോളം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബേഡകം എസ്.ഐ ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സി.പി.എം പ്രവര്‍ത്തകരെ പിരിച്ചുവിടുകയായിരുന്നു. ദിവസങ്ങളായി ഇവിടെ സി.പി.എമ്മിന്റെയും എസ്.ഡി.പി.ഐയുടെയും കൊടിയും കൊടിമരങ്ങളും മോഷണം പോകുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു.
തിങ്കളാഴ്ച സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഇവിടെ പൊതുയോഗവും സംഘടിപ്പിച്ചിരുന്നു. പൊതുയോഗം കഴിഞ്ഞ് ഒരു എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ മര്‍ദിക്കുകയും കൊടി നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിക്കാനും കൊടിമരം സ്ഥാപിക്കുന്നതിനുമായി കോളിയടുക്കം, ചട്ടഞ്ചാല്‍ ഭാഗത്ത് നിന്നും എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൊളത്തൂര്‍ കല്ലടിക്കുറ്റിയിലെത്തിയിരുന്നു. വിവരമറിഞ്ഞ് സി.പി.എം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതോടെയാണ് രൂക്ഷമായ സംഘട്ടനം നടന്നത്.
ഇതിനിടയിലാണ് പത്തോളം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റത്. പോലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. സ്ഥലത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പോലീസ് കാവല്‍ ഏര്‍പെടുത്തിയിട്ടുണ്ട്. സി.പി.എമ്മിന്റെ ശക്തി കേന്ദ്രമാണ് ബേഡകവും, കൊളത്തൂരും, കല്ലടിക്കുറ്റിയും.

Keywords : CPM, SDPI, Clash, Bedakam, Kuttikol, Police, Injured, Hospital, Treatment, Flag.