വയനാട്ടുകുലവന്‍ ഉത്സവത്തിനിടയിലെ സംഘര്‍ഷം: എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ ആക്രമിച്ചതിന് 30 പേര്‍ക്കെതിരെ കേസ്
Apr 8, 2016, 10:49 IST
ഉദുമ: (www.kasargodvartha.com 08.04.2016) വയനാട്ടുകുലവന്‍ ദൈവംകെട്ട് മഹോത്സവത്തിനിടെയുണ്ടായ സംഘര്‍ഷം തടയാനെത്തിയ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ ആക്രമിച്ചതിന് മുപ്പതോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബേക്കല്‍ എസ് ഐ ആദം ഖാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് നേരെയാണ് കല്ലേറുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി ഉദുമയില്‍ വയനാട്ടുകുലവന്‍ ദൈവംകെട്ട് മഹോത്സവത്തിനിടെ സിപിഎം - ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എട്ടോളം പേര്‍ക്കാണ് പരിക്കേറ്റത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനുനേരെ മുപ്പതോളം പേര്‍ കല്ലെറിയുകയായിരുന്നു.
കുഴപ്പക്കാരെ തുരത്താന്‍ പോലീസ് ഗ്രനേഡ് പ്രയോഗവും ലാത്തിച്ചാര്‍ജും നടത്തുകയാണുണ്ടായത്. പോലീസിനെ ആക്രമിച്ചതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് പോലീസ് കേസെടുത്തത്.
Keywords: Theyyam, kasaragod, Uduma, Police, Bekal, CPM, RSS, Clash, assault, Conflict.