വയനാട്ടുകുലവന്‍ ദൈവംകെട്ട് മഹോത്സവത്തിനിടെ സിപിഎം - ആര്‍എസ്എസ് സംഘര്‍ഷം: പോലീസ് ഗ്രനേഡ് പ്രയോഗിച്ചു, എട്ടുപേര്‍ക്ക് പരിക്ക്
Apr 7, 2016, 15:51 IST
ഉദുമ: (www.kasargodvartha.com 07.04.2016) ഉദുമയില്‍ വയനാട്ടുകുലവന്‍ ദൈവംകെട്ട് മഹോത്സവത്തിനിടയില്‍ സിപിഎം - ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മിലേറ്റുമുട്ടി. സംഘട്ടനത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. അക്രമം തടയാന്‍ പോലീസിന് ഗ്രനേഡ് പ്രയോഗം നടത്തേണ്ടിവന്നു. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ ആരംഭിച്ച സംഘര്‍ഷം പുലര്‍ച്ചെ മൂന്നുമണിയോടെയാണ് നീണ്ടുനിന്നത്.
സിപിഎം പ്രവര്‍ത്തകരായ മാങ്ങാട്ടെ മഹേഷ് (19), വിനോദ് (20), കളനാട്ടെ പ്രജിത് (22), ആറാട്ടുകടവിലെ അജി (22) എന്നിവര്‍ക്കും ആര്‍എസ്എസ് പ്രവര്‍ത്തകരായ ചെമ്മനാട്ടെ അനില്‍കുമാര്‍ (20), ഉദുമ കൊക്കാലിലെ രഞ്ജീഷ് (23), അച്ചേരിയിലെ അനൂപ് (19), കോട്ടക്കുന്നിലെ പ്രദീപ് (36) എന്നിവര്‍ക്കുമാണ് സംഘട്ടനത്തില്‍ പരിക്കേറ്റത്. ഇവരില്‍ മഹേഷിന്റെ നില ഗുരുതരമാണ്. മംഗളൂരു ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മഹേഷ് അബോധാവസ്ഥയിലാണ്. മറ്റുള്ളവരെ കാസര്‍കോട്ടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വയനാട്ടുകുലവന്‍ ദൈവംകെട്ട് മഹോത്സവം കാണാനെത്തിയ ബിജെപി പ്രവര്‍ത്തകന് മര്‍ദനമേറ്റ സംഭവത്തോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്.
ഉത്സവം കഴിഞ്ഞ് രാത്രി 12.30 മണിയോടെ തിരിച്ചുവരികയായിരുന്ന സിപിഎം പ്രവര്‍ത്തകരെ ഉദുമ പെട്രോള്‍ പമ്പിന് സമീപത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതോടെ സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു. ഒരുഭാഗത്ത് സിപിഎം പ്രവര്‍ത്തകരും മറുഭാഗത്ത് ആര്‍എസ്എസ് പ്രവര്‍ത്തകരും സംഘടിച്ചതോടെ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമായി. വിവരമറിഞ്ഞ് പോലീസെത്തി ഗ്രനേഡ് പ്രയോഗവും ലാത്തിച്ചാര്‍ജും നടത്തിയതോടെ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവുകയായിരുന്നു. ബൈക്കില്‍ പോകുമ്പോള്‍ പുലര്‍ച്ചെ 3.30 മണിയോടെയാണ് മഹേഷും വിനോദും അക്രമത്തിനിരയായത്.
Keywords: Clash, Assault, CPM, RSS, Police, Injured, Bekal, Uduma, Vayanattukulavan Theyyamkett Mahotsavam.