city-gold-ad-for-blogger

കോളിയടുക്കത്തെ സംഘര്‍ഷം സി.പി.എം വര്‍ഗീയവത്കരിക്കുന്നു: യൂത്ത് ലീഗ്

കോളിയടുക്കത്തെ സംഘര്‍ഷം സി.പി.എം വര്‍ഗീയവത്കരിക്കുന്നു: യൂത്ത് ലീഗ്
മേല്‍പറമ്പ്: കഴിഞ്ഞ ദിവസം കോളിയടുക്കയില്‍ നടന്ന സംഘര്‍ഷത്തെ വര്‍ഗീയവത്കരിച്ച് രാഷ്ട്രീയ മുതലെടുപ്പിന് സി.പിഎം. ശ്രമിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു.

വര്‍ഷങ്ങളായി കോളിയടുക്കയില്‍ നടത്തുന്ന അനധികൃത മദ്യവില്‍പനയെ നാട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് മദ്യവില്‍പനക്കാരും നാട്ടുകാരും വാക്കേറ്റം നടന്നിരുന്നു. മദ്യവില്‍പനക്കാരുടെ പക്ഷത്ത് ചേര്‍ന്ന് സി.പി.എം. പ്രവര്‍ത്തകര്‍ അനധികൃത മദ്യവില്‍പനയെ ചോദ്യം ചെയ്ത യുവാക്കളെ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയും സംഭവത്തിന് സമുദായിക നിറം നല്‍കി വര്‍ഗീയ കലാപത്തിന് ശ്രമിക്കുകയാണ് ചെയ്യുന്നത്.
ടി.വി. ഷുക്കൂര്‍ വധത്തിന് ശേഷം പൊതുസമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട സി.പി.എം. പ്രദേശിക പ്രശ്‌നങ്ങളെ വര്‍ഗീയ വത്ക്കരിക്കുന്നതിന്റെ ഉദാഹരണമാണ് കാസര്‍കോട് ഗവ. കോളജ്, കോളിയടുക്ക തുടങ്ങിയ സംഭവങ്ങളെന്ന് പ്രസിഡന്റ് അന്‍വര്‍ കോളിയടുക്കവും സെക്രട്ടറി റൗഫ് ബാവിക്കരയും ആരോപിച്ചു.

Keywords: Kasaragod, Melparamba, Muslim Youth League, CPM, MYL.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia