കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ തടയണം: സി.പി.എം
Sep 1, 2013, 19:39 IST
കാസര്‍കോട്: കാസര്‍കോട്-മംഗലാപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന അക്രമങ്ങള്‍ തടയാനും, കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ഗതാഗത മേഖലയില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കാന്‍ സ്വകാര്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ചില ശക്തികള്‍ നടത്തി വരുന്ന ഗൂഢാലോചന ഇത്തരം സംഭവങ്ങള്‍ക്ക് പിറകിലുണ്ടോ എന്ന് സംശയിക്കത്തക്ക നിലയിലാണ് സംഭവങ്ങള്‍ നടക്കുന്നത്.
ഈ പ്രശ്‌നത്തില്‍ ജാഗ്രതയോടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ഗതാഗത മേഖലയില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കാന്‍ സ്വകാര്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ചില ശക്തികള്‍ നടത്തി വരുന്ന ഗൂഢാലോചന ഇത്തരം സംഭവങ്ങള്‍ക്ക് പിറകിലുണ്ടോ എന്ന് സംശയിക്കത്തക്ക നിലയിലാണ് സംഭവങ്ങള്‍ നടക്കുന്നത്.

Keywords: KSRTC, CPM, kasaragod, Mangalore, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.