വൈദ്യുതിയുടെ ഒളിച്ചുകളി; സി പി എം നെല്ലിക്കുന്ന് കെ എസ് ഇ ബി സെക്ഷന്‍ ഓഫീസ് ഉപരോധിച്ചു
May 12, 2016, 15:30 IST
കാസര്‍കോട്: (www.kasargodvartha.com 12.05.2016) കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും രണ്ടുദിവസമായി മുടങ്ങിയ വൈദ്യുതി പുനഃസ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് സി പിഎമ്മിന്റെ നേതൃത്വത്തില്‍ നെല്ലിക്കുന്ന് കെ എസ് ഇ ബി സെക്ഷന്‍ ഓഫീസ് ഉപരോധിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ്, നുള്ളിപ്പാടി, അണങ്കൂര്‍, വിദ്യാനഗര്‍, നായന്മാര്‍മൂല, പാണലം, സിവില്‍ സ്‌റ്റേഷന്‍, ബട്ടംപാറ, അശ്വിനി നഗര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വൈദ്യുതിയില്ലാതെ ജനങ്ങള്‍ കുടിവെള്ളംപോലും കിട്ടാതെ വിഷമിക്കുകയാണ്.
ചൊവ്വാഴ്ച രാത്രിയുണ്ടായ ചാറ്റല്‍ മഴയത്ത് പോയ വൈദ്യുതി ബുധനാഴ്ച വൈകിട്ടോടെ ചിലയിടങ്ങളില്‍ പുനഃസ്ഥാപിച്ചു. എന്നാല്‍ രാത്രിയുണ്ടായ മഴയോടൊപ്പം പോയ വൈദ്യുതി വ്യാഴാഴ്ച രാത്രിയായിട്ടും പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. വേനല്‍ കടുത്തതോടെ കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടത്തിലാണ്. വാട്ടര്‍ അതോറിറ്റി നല്‍കുന്ന ഉപ്പുവെള്ളം കുടിക്കാനാവാതെ വിഷമിക്കുമ്പോള്‍ മിക്ക കുടുംബങ്ങളുടെയും ആശ്രയം കുഴല്‍കിണറുകളായിരുന്നു. എന്നാല്‍ വൈദ്യുതി മുടങ്ങിയതോടെ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനാവാതെ ആകെയുള്ള ആശ്രയവും ഇല്ലാതായതിന്റെ ദുരിതം സഹിക്കാനാവാതെയാണ് സി പി എം സെക്ഷന്‍ ഓഫീസ് ഉപരോധിച്ചത്.
വൈദ്യുതി പുനഃസ്ഥാപിക്കുന്നതുവരെ സമരം നടത്തുമെന്ന് ഏരിയാസെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ പറഞ്ഞു.
Keywords : CPM, Electricity, Protest, Inauguration, Kasaragod, Nellikkunnu.