മനോജിന്റെ മരണം: ബേക്കല്‍ പോലീസ്റ്റേഷന് സി.പി.എം ഉപരോധിച്ചു
Aug 2, 2012, 19:16 IST
കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലുള്ള മരണപ്പെട്ട പി.പി. മനോജിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍കോളേജില്‍ വിദഗ്ധ പോസ്റ്റ്മോര്‍ട്ടത്തിന് നീക്കണമെന്ന് സി.പി.എം. നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്‍ക്വസ്റ്റ് അടക്കമുള്ള പരിശോധനകള്‍ നടത്താന്‍ പോലീസ് വൈകിപ്പിക്കുന്നതില്‍ പ്രകോപിതരായാണ് സി.പി.എം. സംഘം ബേക്കല്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചത്.
മുന്‍ എം.എല്‍.എയും. സി.പി.എം. ഉദുമ ഏരിയാസെക്രട്ടറിയുമായ കെ.വി. കുഞ്ഞിരാമന്റെയും ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് മധു മുതിയക്കാലിന്റെയും നേതൃത്വത്തിലെത്തിയ സി.പി.എം. സംഘമാണ് പോലീസ് സ്റ്റേഷന് ഉപരോധിക്കുന്നത്. ജില്ലാ പോലീസ് ചീഫടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ബേക്കല്‍പോലീസ് സ്റ്റേഷനിലുണ്ട്. ഇന്‍ക്വസ്റ്റ് വൈകിപ്പിച്ചതിനെതിരെ പോലീസ് ഉദ്യോഗസ്ഥന്മാരുമായി കെ.വി. കുഞ്ഞിരാമനും നേതാക്കളും വാക്ക്തര്‍ക്കം നടന്നു.
സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം പി. കരുണാകരന് എം.പി., ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്, എം.എല്‍.എമാരായ കെ. കുഞ്ഞിരാമന് (ഉദുമ), ഇ. ചന്ദ്രശേഖരന്, സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗം എം. രാജഗോപാലന്‍ എന്നിവര്‍ ബേക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് കാസര്‍ക്കോട്ട് നിന്ന് പുറപ്പെട്ടിട്ടുണ്ട്.
Keywords: Kasaragod, Bekal, CPM, Manoj, death, Uduma.