city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഗരസഭയിലെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ കാസര്‍കോട് നഗരസഭയിലേക്ക് തിങ്കളാഴ്ച സിപിഎം മാര്‍ച്ച്

കാസര്‍കോട്: (www.kasaragodvartha.com 22.02.2020) കാസര്‍കോട് നഗരസഭയിലെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും ക്രമക്കേടുകള്‍ക്കുമെതിരെ സിപിഎം മുനിസിപ്പല്‍ കമ്മിറ്റി നേതൃത്വത്തില്‍ തിങ്കളാഴ്ച നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 10 മണിക്ക് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് മാര്‍ച്ച് ആരംഭിക്കും.

പൊതുമരാമത്ത്, കെട്ടിട നിര്‍മാണങ്ങളിലും മറ്റ് പദ്ധതി നടത്തിപ്പുകളിലും അഴിമതി നടക്കുന്നതായി സി.പിഎം ആരോപിക്കുന്നു. ഭരണപക്ഷവും മുഖ്യ പ്രതിപക്ഷമായ ബിജെപിയും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണെന്നുമാണ് സിപിഎം കുറ്റപ്പെടുത്തുന്നത്. സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും കരാര്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ കിട്ടുന്ന വിധത്തില്‍ അവിഹിത ഇടപെടലുകളാണുണ്ടാകുന്നത്. കരാറുകാരും ചില ഉദ്യോഗസ്ഥരും ഭരണസമിതിയും ചേര്‍ന്ന് നടപ്പാക്കുന്ന ഇടപാടുകളുടെ വിഹിതം പറ്റുന്നവരായി ബിജെപി മാറി. വാര്‍ഡിന്റെ വികസനത്തിനും നാടിന്റെ പുരോഗതിക്കും പ്രധാന്യം നല്‍കാതെ കീശവീര്‍പ്പിക്കാനുള്ള മാര്‍ഗമായാണ് ഇവര്‍ ഇതിനെ കാണുന്നത്.

അഴിമതിക്കാരായ ജീവനക്കാരെ മേലുദ്യോഗസ്ഥര്‍ പിടികൂടിയാല്‍പോലും നടപടിയെടുക്കാതെ സംരക്ഷിക്കാനുള്ള വെപ്രാളമാണ് കൗണ്‍സിലിലെ ബിജെപി ലീഗ് അംഗങ്ങള്‍ കാട്ടുന്നത്. എല്ലാത്തിന്റെയും വിഹിതം പറ്റുന്നവരായി മാറിയതിനാല്‍ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുവന്നാല്‍ തങ്ങളുടെ പങ്കും ജനങ്ങളറിയുമെന്ന ഭീതിയാണിവര്‍ക്ക്. നികുതി പിരിവില്‍പോലും കൈയിട്ടുവാരിയ ജീവനക്കാരനെതിരെ നടപടി വേണമെന്ന നഗരസഭാ സെക്രട്ടറിയുടെയും റവന്യു ഓഫീസറുടെയും റിപ്പോര്‍ട്ട് പുനഃപരിശോധിക്കണമെന്നാണ് മുസ്ലിംലീഗും ബിജെപിയും പറയുന്നത്.

പദ്ധതികള്‍ നടപ്പാക്കാന്‍ സാമ്പത്തിക പ്രയാസമുണ്ടാകുന്ന വേളയില്‍പോലും കോടിക്കണക്കിന് രൂപയാണ് നികുതിയിനത്തില്‍ കിട്ടാക്കടമായിട്ടുള്ളത്. ഇവ പിരിച്ചെടുക്കുന്നതില്‍ കടുത്ത അലംഭാവമാണ് ഭരണസമിതി കാട്ടുന്നത്. ക്രമക്കേടുകള്‍ കാട്ടുന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായി മുന്നോട്ടുപോകുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള ശ്രമവും ഭരണസമിതിയുടെ ഭാഗത്തുനിന്നുണ്ട്. ഇത്തരത്തില്‍ സര്‍വമേഖലയിലും പരാജയമായ ഭരണസമിതിയാണ് നഗരസഭ ഭരിക്കുന്നതെന്ന് മുനിസിപ്പല്‍ കമ്മിറ്റി കുറ്റപ്പെുത്തി.

നഗരസഭയിലെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ കാസര്‍കോട് നഗരസഭയിലേക്ക് തിങ്കളാഴ്ച സിപിഎം മാര്‍ച്ച്

Keywords: Kasaragod, Kerala, News, CPM, Municipality, March, Protest, Busstand, CPM Protest Against Kasaragod Municipality  < !- START disable copy paste -->  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia