city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബോക്സൈറ്റ് ഖനനത്തിന് അനുമതി നല്‍കിയതിനെതിരെ പ്രതിഷേധവുമായി സി പി എം രംഗത്ത്

നീലേശ്വരം: (www.kasargodvartha.com 24.07.2017) കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയില്‍ ആഗോള കമ്പനിയായ ആശാപുര മൈന്‍കം ലിമിറ്റഡിന് ബോക്സൈറ്റ് ഖനനത്തിനായി അനുമതി നല്‍കിയതിനെതിരെ പ്രതിഷേധവുമായി സി പി എം രംഗത്തുവന്നു. തലയടുക്കത്ത് കെസിസിപിഎല്‍ നടത്തിയ ഖനനത്തിനെതിരെ നടത്തിയ ജനകീയ പ്രക്ഷോഭം വന്‍ വിജയമായതിന്റെ പശ്ചാത്തലത്തിലാണ് കടലാടിപ്പാറ ഖനനത്തിനെതിരെയുള്ള പ്രക്ഷോഭത്തിന് സിപിഎം ആദ്യം തന്നെ രംഗത്തിറങ്ങിയത്.

തലയടുക്കത്ത് തുടക്കത്തില്‍ പാര്‍ട്ടി സമരത്തോട് വിമുഖത കാട്ടിയിരുന്നെങ്കിലും പിന്നീട് സമരത്തിനൊപ്പം അണിചേരാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി ഒരുമുഴം മുമ്പേ എറിഞ്ഞ് സമരത്തിന്റെ മുന്‍നിരയിലെത്തി. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം ബി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ഏരിയാകമ്മിറ്റി യോഗം കടലാടിപ്പാറ ഖനനത്തിനെതിരെ പ്രമേയം പാസാക്കി. കിനാനൂര്‍ വില്ലേജിലെ കടലാടിപ്പാറയില്‍ 80.937 ഹെക്ടര്‍ ഭൂമിയിലാണ് 25 വര്‍ഷത്തേക്ക് ഖനനം നടത്താന്‍ അനുമതി നല്‍കിയത്.

ഈ പദ്ധതിക്ക് പരിസ്ഥിതി അനുമതി ലഭിക്കുന്നതിനായി കേരള ഹൈക്കോടതിയില്‍ നിന്നും കമ്പനി പൊതുതെളിവെടുപ്പിനായി ഉത്തരവ് നേടിയിട്ടുണ്ട്. എന്നാല്‍ പദ്ധതി പ്രദേശത്തു നിന്നും 30 കിലോമീറ്റര്‍ അകലെ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, താലൂക്ക് പരിധി വിട്ട് മറ്റൊരു താലൂക്കില്‍ പൊതുതെളിവെടുപ്പ് നടത്താന്‍ സ്ഥലം നിശ്ചയിച്ച ജില്ലാ ഭരണകൂടത്തിന്റെ നീക്കം ജനങ്ങളോടുളള വെല്ലുവിളിയാണെന്ന് സിപിഎം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ജലലഭ്യതയുടെ മുഖ്യസ്രോതസ്സും ചെങ്കല്‍പ്പാറകളില്‍ മാത്രം കാണുന്ന നൂറുകണക്കിന് സസ്യങ്ങളും ചെറുജീവികളും കാണപ്പെടുന്ന ഇവിടെ സമീപത്തായി അഞ്ച് സ്‌കൂളുകളുമുണ്ട്. ഇതിനു പുറമെ ഖനനഭൂമി നാല് പട്ടികവര്‍ഗ്ഗ സങ്കേതങ്ങളുടെ സമീപത്താണെന്ന് മാത്രമല്ല, നാലു കിലോമീറ്റര്‍ സമീപത്തായി റിസര്‍വ്വ് ഫോറസ്റ്റും സ്ഥിതിചെയ്യുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ജനപ്രതിനിധികളും ജനങ്ങളും ഒറ്റക്കെട്ടായി എതിര്‍ത്ത ഈ പദ്ധതിക്ക് അനുമതി നല്‍കില്ലെന്നും മൈനിംഗ് ലീസ് റദ്ദുചെയ്യുമെന്നും സ്ഥലം എം എല്‍ എയുടെ സബ്മിഷന് മറുപടിയായി വ്യവസായ വകുപ്പ് മന്ത്രി ഉറപ്പ് നല്‍കിയിട്ടും പൊതുതെളിവെടുപ്പ് നടത്താനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് സിപിഎം ഏരിയാ കമ്മിറ്റി മുഖ്യമന്ത്രി, വ്യവസായവകുപ്പ് മന്ത്രി, റവന്യൂവകുപ്പ് മന്ത്രി എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ബോക്സൈറ്റ് ഖനനത്തിന് അനുമതി നല്‍കിയതിനെതിരെ പ്രതിഷേധവുമായി സി പി എം രംഗത്ത്

Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, CPM, Protest, Panchayath, CPM protest against allocation of bauxite mining

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia