city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

District Conference | കാസർകോട് ജില്ലാ സമ്മേളനം കൊഴുപ്പിക്കാൻ സിപിഎം ഒരുങ്ങുന്നു; വിപുലമായ പരിപാടികളും പ്രചാരണ പ്രവർത്തനങ്ങളും

CPM Preparing for Kasaragod District Conference; Extensive Programs and Campaign Activities
KasargodVartha Photo

● ജില്ലാ പ്രതിനിധി സമ്മേളനം പി ബി അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.
● റാലിയും ചുവപ്പുസേനാ മാർച്ചും പൊതു സമ്മേളനവും കാഞ്ഞങ്ങാട് സംഘടിപ്പിക്കും.
● ജില്ലാതല സെമിനാറുകളും, കലാപരിപാടികളും നടത്തപ്പെടും.

കാസർകോട്: (KasargodVartha) 23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കാഞ്ഞങ്ങാട് നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ സജീവമായി നടക്കുന്നതായി ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2025 ഫെബ്രുവരി അഞ്ച് മുതൽ ഏഴ് വരെ നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാന നേതൃത്വം ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കും. ഫെബ്രുവരി ഏഴിന് അരലക്ഷം പേർ പങ്കെടുക്കുന്ന റാലിയും ചുവപ്പുസേനാ മാർച്ചും പൊതുസമ്മേളനവും കാഞ്ഞങ്ങാട് സംഘടിപ്പിക്കും. 

ജില്ലാ പ്രതിനിധി സമ്മേളനം പി ബി അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തിലും പൊതുസമ്മേളനത്തിലും കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ പി പി രാമകൃഷ്ണൻ, ആനാവൂർ നാഗപ്പൻ, പി കെ ബിജു തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിലെ 1959 ബ്രാഞ്ച് സമ്മേളനങ്ങളും 143 ലോക്കൽ സമ്മേളനങ്ങളും 12 ഏരിയാ സമ്മേളനങ്ങളും പൂർത്തിയാക്കിയാണ്‌ ജില്ലാസമ്മേളനത്തിലേക്ക്‌ പോകുന്നത്‌. 

2021ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം ഉറപ്പിക്കാൻ എൽഡിഎഫിന് സാധിച്ചു. ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ചു. വലിയപറമ്പ്, കുറ്റിക്കോൽ, ഉദുമ, വോർക്കാടി പഞ്ചായത്തുകളിലെ ഭരണവും തിരിച്ചുപിടിച്ചു. കുമ്പഡാജെ പഞ്ചായത്ത് ഒഴികെ എല്ലാ പഞ്ചായത്തിലും നഗരസഭയിലും എൽഡിഎഫിന്‌ ജനപ്രതിനിധികളുണ്ട്‌. സീറ്റിന്റെ കാര്യത്തിലും വോട്ടിങ്‌ ശതമാനത്തിലും വലിയ മുന്നേറ്റം ഉണ്ടായി.  നിയമസഭാ തെഞ്ഞെടുപ്പിലും വോട്ടിങ് ശതമാനത്തിൽ വൻ മുന്നേറ്റമുണ്ടായി. ലോകസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത്‌ പൊതുവിലുണ്ടായ പ്രവണതക്കനുസരിച്ചുള്ള മാറ്റവും ജില്ലയിലുണ്ടായി. 

പോയ വർഷങ്ങളിൽ ജനപക്ഷ പോരാട്ടങ്ങളുടെ കരുത്തുമായി ഊർജസ്വലതയോടെയാണ്‌ പാർട്ടി സമ്മേളനത്തിലേക്ക്‌ പോകുന്നത്‌. നിരവധി തൊഴിലാളി സമരങ്ങൾ, ജനാധിപത്യ മതനിരപേക്ഷ സംരക്ഷണത്തിനു വേണ്ടിയുള്ള പോരാട്ടങ്ങൾ, ഉശിരാർന്ന യുവജന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ, തൊഴിലാളിവർഗ പോരാട്ടങ്ങൾ, സ്ത്രീകളുടെ അവകാശ സംരക്ഷണങ്ങൾക്കും കേന്ദ്രഗവസർക്കാരിന്റെ ജനദ്രോഹ-രാജ്യദ്രോഹ നയങ്ങൾക്കെതിരെ നടന്ന സമരങ്ങൾ, ഗവർണറുടെ ആർഎസ്എസ് അജണ്ടകൾക്കെതിരായി നടത്തിയ വിദ്യാർഥി സമരങ്ങൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ബഹുജനപ്രക്ഷോഭങ്ങളുടെ കരുത്തുമായാണ് ജില്ലാ സമ്മേളനത്തിലേക്ക് കടക്കുന്നത്.

ജനുവരി 15 ന്‌ പതാകദിനമായി ആചരിക്കും. ജില്ലാ സമ്മേളനത്തിന്‌ മുന്നോടിയായി ജനുവരി 13 ന്‌ ജില്ലയിലെ മുഴുവൻ പാർട്ടി ഓഫിസുകളിലും പാർട്ടി, അനുഭാവി വീടുകളിലും പതാക ഉയരും. ആകർഷകമായ പ്രചാരണ കുടിലുകൾ, ശിൽപങ്ങൾ എന്നിവ പാർട്ടി ഘടകങ്ങളുടെ നേതൃത്വത്തിൽ നിർമ്മിക്കും.
കാഞ്ഞങ്ങാട്ടെ പ്രതിനിധി സമ്മേളന നഗരിയിൽ ഉയർന്നാനുള്ള പതാക പൈവളിനെ രക്തസാക്ഷി സ്‌മൃതി മണ്ഡപത്തിൽ നിന്നും കൊടിമരം കയ്യൂർ രക്തസാക്ഷി  മണ്ഡപത്തിൽ നിന്നും എത്തിക്കും. 

പൊതുസമ്മേളന നഗറിലേക്കുള്ള പതാക മുനയംകുന്ന് രക്തസാക്ഷി  മണ്ഡപത്തിൽ നിന്നും കൊടിമരം  ചീമേനി രക്തസാക്ഷി  മണ്ഡപത്തിൽ നിന്നും എത്തിക്കും. ദീപശിഖ ജില്ലയിലെ എല്ലാ രക്തസാക്ഷി  മണ്ഡപത്തിൽ നിന്നുമാണ്‌ സമ്മേളന നഗരിയിലേക്ക് എത്തിക്കുന്നത്‌. കാഞ്ഞങ്ങാട് ഏരിയയിൽ 200 കേന്ദ്രങ്ങളിൽ ചരിത്രസ്‌മൃതി സംഗമം സംഘടിപ്പിക്കും. അതിന്‌ പെരിയ ആയമ്പാറയിൽ തുടക്കമായി. രക്തസാക്ഷി കുടുംബങ്ങൾ, മറ്റ് വിവിധ രംഗങ്ങളിൽ ശ്രദ്ധേയരായ വ്യക്തിത്വങ്ങൾ എന്നിവരെ ഈ സംഗമത്തിൽ ആദരിക്കും. 

ജില്ലാതലത്തിൽ വിപുലമായ സെമിനാറുകളും നടത്തും. കാഞ്ഞങ്ങാട്‌ പി രാഘവൻ നഗറിൽ നടത്തുന്ന മാധ്യമ സെമിനാറിൽ സംസ്ഥാനത്തെ പ്രമുഖ മാധ്യമ പ്രവർത്തകർ പങ്കെടുക്കും.  ജില്ലാതല വിദ്യാർത്ഥി കൂട്ടായ്‌മ,  യുവജന കൂട്ടായ, മഹിളാ സംഗമം, സിനിമ പ്രവർത്തക സംഗമം, നാടക പ്രവർത്തക സംഗമം, സാംസ്‌കാരിക സമ്മേളനം എന്നിവയുണ്ടാകും. ജനുവരി ഏഴുമുതൽ  ചരിത്ര പ്രദർശനവും എല്ലാ ദിവസവും വൈകിട്ട്‌ ഏഴുമുതൽ പത്തുവരെ കലാപരിപാടികളും ഉണ്ടാകും. 

ഇതിനുപുറമെ ജില്ലാതലത്തിൽ കലാ- കായിക മത്സരവും, മെഗാ ക്വിസ്‌, സാഹിത്യ രചനാ മത്സരവും റീൽസ്‌, ഹ്രസ്വചിത്ര നിർമാണ മത്സരവും നടത്തും. ജനുവരിയിൽ കാഞ്ഞങ്ങാട്‌ ഒഴികെ മറ്റു 11 ഏരിയകളിലും വിപുലമായ സെമിനാറുകൾ സംഘടിപ്പിക്കും. വിജ്ഞാന സമ്പദ്ഘടനയും കേരളവും - തൃക്കരിപ്പൂർ, മാർക്‌സും ലോകവും - നീലേശ്വരം, ലിംഗനീതിയുടെ മാനങ്ങൾ - ബേഡകം, പ്രവാസികളും കേരളവും  - കാസർകോട്‌, ചരിത്രത്തിന്റെ തിരുത്തലുകൾ - കാറഡുക്ക, ഭാഷ, സംസ്ക്കാരം, ജീവിതം - മഞ്ചേശ്വരം, വർഗ്ഗീയത ഉയർത്തുന്ന പ്രശ്‌നങ്ങൾ - കുമ്പള, കാർഷിക ജീവിതം - എളേരി എന്നിങ്ങനെയാണ് വിഷയങ്ങളും ഏരിയയും.
 
സമ്മേളനത്തിന്റെ ഭാഗമായി ജില്ലായിലാകെ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ ജനുവരി 25,26 തീയതികളിൽ നടത്തും. ഇതിന്റെ ഭാഗമായി ജില്ലയിലാകെ പൊതുസ്ഥാപനങ്ങളും പൊതു ഇടങ്ങളും ശുചീകരിക്കുമെന്നും എംവി ബാലകൃഷ്‌ണൻ പറഞ്ഞു. ജില്ലാസെക്രട്ടറിയറ്റംഗം കെ ആർ ജയാനന്ദയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

#Kasaragod, #CPMConference, #PoliticalRally, #KeralaPolitics, #RedMarch, #CPM

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia