city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെരിയ കല്യോട്ട് കൊലപാതകക്കേസില്‍ പാര്‍ട്ടി നേതാക്കളെ പ്രതിചേര്‍ത്തത് നിയമപരമായി നേരിടും; പാര്‍ട്ടിക്ക് കൊലപാതകത്തില്‍ യാതൊരു ബന്ധവുമില്ലെന്ന് ആരോപിച്ച് സി പി എം

കാസര്‍കോട്:(www.kasargodvartha.com 15/05/2019) പെരിയ കല്യോട്ട് കൊലപാതകക്കേസില്‍ സി പി എം ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ്ഠനെയും പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണനെയും പ്രതി ചേര്‍ത്തതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ പ്രസ്ഥാവനയില്‍ അറിയിച്ചു.

ജനങ്ങള്‍ക്കിടയില്‍ വലിയ അംഗീകാരമുള്ള ഇരുവരും സുതാര്യമായ ജീവിതത്തിനുടമകളാണ്. സംഭവത്തില്‍ പാര്‍ടിക്കോ നേതാക്കള്‍ക്കോ യാതൊരു ബന്ധവുമില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. സംഭവത്തിന് കാരണം പ്രാദേശികപ്രശ്‌നങ്ങളും വ്യക്തിവിരോധവുമാണെന്ന് ജയിലിലുള്ള പ്രതികള്‍ വ്യക്തമാക്കിയതായി അന്വേഷണ സംഘം ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ഗൂഢലോചനയിലോ മറ്റൊ സിപിഎം നേതാക്കള്‍ക്ക് പങ്കില്ലെന്ന് പ്രതികള്‍ തന്നെ വെളിവാക്കിയതായി റിപ്പോര്‍ട്ടിലുണ്ടെന്ന് മാധ്യമങ്ങളില്‍ വന്നിട്ടുള്ളതാണ്. സംഭവത്തില്‍ സിപിഎം സ്വീകരിച്ച സമീപനം മാതൃകാപരമാണെന്നും ബാലകൃഷ്ണന്‍ മാസറ്റര്‍ പറഞ്ഞു.

പാര്‍ടി കൊലപാതകത്തെ അപലപിക്കുകയും നേരിട്ട് പങ്കുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞ ലോക്കല്‍ കമ്മിറ്റിയംഗത്തെ പുറത്താക്കുകയും ചെയ്തതാണ്. എന്നാല്‍

സംഭവത്തിന്റെ മറവില്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനും കള്ളപ്രചാരണം നടത്താനും യുഡിഎഫും പ്രതിലോമശക്തികളും ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കല്യോട്ട് പാര്‍ടി ഓഫീസും നിരവധി വീടുകളും വാഹനങ്ങളും തകര്‍ത്തിരുന്നു. അനുഭാവികളുടെ കാര്‍ഷിക വിളകള്‍ പൂര്‍ണമായി നശിപ്പിച്ചു. പാര്‍ടിയെ ഒറ്റപ്പെടുത്താന്‍ എല്ലാ ആയുധങ്ങളും ഉപയോഗിച്ച് അക്രമിച്ചപ്പോഴും പകച്ചു നിന്നില്ല. ഈ സമയത്തും പാര്‍ടിയുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായില്ല. എന്നാല്‍, പിന്നീടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്യോട്ടും പരിസരത്തും അഴിഞ്ഞാടുകയാണ് ചെയ്തത്.

ഒരു വിഭാഗം മാധ്യമങ്ങളുടെയും യുഡിഎഫിന്റെയും പ്രചരണസമ്മര്‍ദങ്ങള്‍ക്ക് അടിപ്പെട്ടാണ് കേരളത്തില്‍ മറ്റു പലയിടത്തും മുമ്പുണ്ടായതുപോലെ പാര്‍ടി നേതാക്കളെ കേസില്‍ ഉള്‍പ്പെടുത്തിയത്. ഇത്തരം ഹീനശ്രമങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുക്കും. ഒപ്പം കേസിനെ നിയമപരമായി നേരിടും. വലതുപക്ഷ രാഷ്ട്രീയത്തെയും വര്‍ഗീയതയെയും ജനവിരുദ്ധ നയങ്ങളെയും എക്കാലത്തും ജനങ്ങളെ അണിനിരത്തി നേരിടുന്ന പാര്‍ടിയെ സമൂഹത്തില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇത്തരം കേസുകളും അപവാദ കഥകളും വരുന്നത്. സിപിഎമ്മിന്റെ പ്രാണവായു ജനങ്ങളാണ്. എല്ലാത്തിനെയും നേരിടാനുള്ള കരുത്ത് പാര്‍ടിക്കുണ്ടെന്നും എം വി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

പെരിയ കല്യോട്ട് കൊലപാതകക്കേസില്‍ പാര്‍ട്ടി നേതാക്കളെ പ്രതിചേര്‍ത്തത് നിയമപരമായി നേരിടും; പാര്‍ട്ടിക്ക് കൊലപാതകത്തില്‍ യാതൊരു ബന്ധവുമില്ലെന്ന് ആരോപിച്ച് സി പി എം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, CPM, Press meet, Police,cpm on Periya murder case

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia