city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിപിഎം ഓഫീസിന് തീവെച്ച കേസില്‍ ലീഗ് പ്രവര്‍ത്തകരായ രണ്ട് പ്രതികള്‍ അറസ്റ്റില്‍

കുമ്പള: (www.kasargodvartha.com 09.03.2018) സിപിഎം ഓഫീസിന് തീവെച്ച കേസില്‍ പ്രതികളായ രണ്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. കുമ്പള ആരിക്കാടി സ്വദേശികളായ സിദ്ദീഖ് (25), കുന്നില്‍ ജബ്ബാര്‍ (25) എന്നിവരെയാണ് കുമ്പള പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് ആരിക്കാടി ബംബ്രാണ കാക്ക സ്‌റ്റോറിന് സമീപത്തെ സിപിഎം ഓഫീസിന് തീവെച്ചത്.
സിപിഎം ഓഫീസിന് തീവെച്ച കേസില്‍ ലീഗ് പ്രവര്‍ത്തകരായ രണ്ട് പ്രതികള്‍ അറസ്റ്റില്‍
സിപിഎം ഓഫീസിന്റെ വരാന്തയിലും ചുമരിലും ജനലിലും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം സംഘം സ്ഥലംവിടുകയായിരുന്നു. പാര്‍ട്ടി ഓഫീസിന് മുന്നിലുണ്ടായിരുന്ന തടിക്കഷ്ണങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും കത്തിച്ചാമ്പലായിരുന്നു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തി തീയണച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതികളെ തിരിച്ചറിയുകയായിരുന്നു.

സിപിഎം ഓഫീസിന് തീവെച്ച കേസില്‍ ലീഗ് പ്രവര്‍ത്തകരായ രണ്ട് പ്രതികള്‍ അറസ്റ്റില്‍

പ്രദേശത്ത് ബോധപൂര്‍വ്വം കുഴപ്പങ്ങളുണ്ടാക്കുന്നതിന് വേണ്ടിയാണ് സിപിഎം ഓഫീസിന് തീവെച്ചതെന്ന് പോലീസ് പറഞ്ഞു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഇവിടെ പോലീസ് ജാഗ്രത പാലിച്ചുവരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kumbala, Kasaragod, Kerala, News, Police, Arrest, Fire, Fire force, CPM office set fire; 2 league volunteers arrested.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia