city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സദാചാര പൊലീസ്: കര്‍ശന നടപടി വേണമെന്ന് പി കരുണാകരന്‍ എം.പി

സദാചാര പൊലീസ്: കര്‍ശന നടപടി വേണമെന്ന് പി കരുണാകരന്‍ എം.പി
കാസര്‍കോട്: സാമൂഹ്യ ജീവിതത്തിന് ഭീഷണിയായി കാസര്‍കോട് ജില്ലയില്‍ വര്‍ധിച്ചുവരുന്ന 'സദാചാര പൊലീസ്' അക്രമം തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പി കരുണാകരന്‍ എംപി ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും പ്രതികളെ പിടിക്കാന്‍ തയ്യാറായിട്ടില്ല. ഭരണതലത്തിലെ സമ്മര്‍ദമാണ് പ്രതികളെ പിടിക്കാന്‍ തടസ്സമാകുന്നതെന്ന ആക്ഷേപമുണ്ട്. മതസ്പര്‍ധയും സംഘര്‍ഷവും സൃഷ്ടിക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധരെ സംരക്ഷിക്കുന്നത് സാമൂഹ്യ വിപത്തിന് കാരണമാകും.

അന്യമതത്തിലുള്ള വിദ്യാര്‍ഥിനിയോട് സംസാരിച്ചതിന് പൊലീസുകാരന്‍ അക്രമിക്കപ്പെട്ട സംഭവമാണ് ഒടുവിലുണ്ടായത്. ഗവ. കോളേജിനും വിദ്യാനഗര്‍ പൊലീസ് സ്‌റ്റേഷനും മുമ്പിലാണ് പൊലീസുകാരന്‍ അക്രമിക്കപ്പെട്ടത്. ഒരാഴ്ച മുമ്പാണ് തൃക്കരിപ്പൂരില്‍ സദാചാര പൊലീസ് യുവാവിനെ മരണത്തിലേക്ക് നയിച്ചത്. വ്യാപാരോത്സവ നഗരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവവും മുമ്പുണ്ടായി. സദാചാര പൊലീസിന്റെ ക്രൂരമായ അക്രമത്തിനും കവര്‍ച്ചക്കുമാണ് ആളുകള്‍ ഇരയാകുന്നത്. ഇതിനെതിരെ പൊലീസ് കര്‍ശന നടപടിക്ക് തയ്യാറാകണം. സമാധാന ജീവിതം തകര്‍ക്കുന്ന സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ ജനങ്ങള്‍ മുന്നോട്ടുവരണമെന്നും എംപി അഭ്യര്‍ഥിച്ചു.

Keywords: Kasaragod, P Karunakaran M.P, Police, CPM.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia