പള്ളിക്കരയില്‍ സി.പി.എം അംഗത്തിന്റെ വോട്ട് അസാധു; എം അബ്ദുല്‍ ലത്വീഫിന് വൈസ് പ്രസിഡണ്ട് സ്ഥാനം കിട്ടിയത് ഒരുവോട്ടിന്
Nov 20, 2015, 11:30 IST
ഉദുമ: (www.kasargodvartha.com 20/11/2015) പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഒരു സി.പി.എം പ്രതിനിധിയുടെ വോട്ട് അസാധുവായി. എങ്കിലും ഒരംഗത്തിന്റെ ഭൂരിപക്ഷത്തില്‍ ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥി ടി.എം അബ്ദുല്‍ ലത്വീഫ് തന്നെ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
22 അംഗ സഭയില്‍ എല്‍.ഡി.എഫിന് 12 ഉം യു.ഡി.എഫിന് 10 ഉം സീറ്റുകളാണ് ലഭിച്ചത്. രാവിലെ പ്രസിഡണ്ടായി ആലക്കോട്ടെ സി.പി.എം പ്രതിനിധിയായ ഇന്ദിര 12. 10ന് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഉച്ചക്ക് ശേഷം നടന്ന വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ ശകുന്തളയുടെ വോട്ട് പിറക് വശത്ത് ഒപ്പില്ലെന്ന കാരണത്താല്‍ തള്ളുകയായിരുന്നു.
പത്തിനെതിരെ പതിനൊന്ന് വോട്ടുകള്‍ക്കാണ് അബ്ദുല്‍ ലത്വീഫ് വിജയിച്ചത്. ലീഗ് പഞ്ചായത്തില്‍ മികച്ച വിജയമാണ് ഇപ്രാവശ്യം നേടിയത്.
Keywords : Udma, CPM, Kasaragod, Panchayath, Election, CPM, LDF, INL, Election-2015.