city-gold-ad-for-blogger

കാസര്‍കോട് നഗരസഭയിലെ അഴിമതിയും സ്വജനപക്ഷപാതവും; താക്കീതായി സി പി എം മാര്‍ച്ച്

കാസര്‍കോട്: (www.kasargodvartha.com 23.02.2020) കാസര്‍കോട് നഗരസഭയിലെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും ക്രമക്കേടുകള്‍ക്കുമെതിരെ സി പി എം മുനിസിപ്പല്‍ കമ്മിറ്റി നേതൃത്വത്തില്‍ നഗരസഭാ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അണിനിരന്നു. പഴയ ബസ് സ്റ്റാന്‍ഡ് വഴി നഗരം ചുറ്റിയെത്തിയ മാര്‍ച്ച് നഗരസഭാ മതിലിനോട് ചേര്‍ന്നുള്ള ഗേറ്റ് തള്ളിത്തുറന്ന് പ്രതിഷേധക്കാര്‍ നഗരസഭാ ഓഫീസിലേക്കുമ്പോള്‍ പൊലീസ് തടഞ്ഞു.

ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. അനില്‍ ചെന്നിക്കര അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി കെ രാജന്‍, എം സുമതി, ഏരിയാ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ എന്നിവര്‍ സംസാരിച്ചു. എസ് സുനില്‍ സ്വാഗതം പറഞ്ഞു.

പൊതുമരാമത്ത്, കെട്ടിട നിര്‍മാണങ്ങളിലും മറ്റ് പദ്ധതി നടത്തിപ്പുകളിലും വലിയ അഴിമതിയാണ് നടക്കുന്നത്. ഭരണപക്ഷവും മുഖ്യ പ്രതിപക്ഷമായ ബി ജെ പിയും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. സ്വന്തക്കാരും ഇഷ്ടക്കാരുമായ കരാറുകാര്‍ക്ക് പ്രവൃത്തികള്‍ കിട്ടുന്ന വിധത്തിലാണ്  അവിഹിത ഇടപെടലുകള്‍. അഴിമതിക്കാരായ ജീവനക്കാരെ മേലുദ്യോഗസ്ഥര്‍ പിടികൂടിയാല്‍ അവരെ സംരക്ഷിക്കാനുള്ള വെപ്രാളമാണ് കൗണ്‍സിലിലെ ബി ജെ പി ലീഗ് അംഗങ്ങള്‍ കാട്ടുന്നതെന്ന് സി പി എം ആരോപിച്ചു. നികുതി പിരിവില്‍ കൈയിട്ടുവാരിയ ജീവനക്കാരനെതിരെ നടപടി വേണമെന്ന നഗരസഭാ സെക്രട്ടറിയുടെയും റവന്യു ഓഫീസറുടെയും റിപ്പോര്‍ട്ട് പുനഃപരിശോധിക്കണമെന്നാണ് മുസ്ലിം ലീഗും ബി ജെ പിയും ഒരുപോലെ  പറയുന്നത്. ക്രമക്കേട് കാട്ടുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നുവെന്നും സി പി എം നേതാക്കള്‍ ആരോപിച്ചു.

കാസര്‍കോട് നഗരസഭയിലെ അഴിമതിയും സ്വജനപക്ഷപാതവും; താക്കീതായി സി പി എം മാര്‍ച്ച്


Keywords: Kasaragod, Kerala, news, CPM, March, Kasaragod-Municipality, CPM march to Kasaragod municipal office
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia