മാനവ സൗഹൃദ സന്ദേശയാത്രയ്ക്ക് തുടക്കമായി
May 20, 2012, 14:46 IST
കുഞ്ചത്തൂര്‍: വര്‍ഗീയതക്കും മതതീവ്രവാദത്തിനുമെതിരെ സി.പി.എം സംഘടിപ്പിക്കുന്ന മാനവസൗഹൃദസന്ദേശയാത്രയുടെ വടക്കന്‍ മേഖലാജാഥ ഞായറാഴ്ച രാവിലെ കുഞ്ചത്തൂരില്‍ നിന്ന് പ്രയാണമാരംഭിച്ചു. ജാഥാ നയിക്കുന്ന സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന് പതാക കൈമാറി സംസ്ഥാന കമ്മിറ്റിയംഗം എ.കെ. നാരായണന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ.ആര്‍. ജയാനന്ദന്‍ സ്വാഗതം പറഞ്ഞു. സൗഹൃദസന്ദേശയാത്ര കുമ്പളയില്‍ ഞായറാഴ്ച പര്യടനം നടത്തും. ജാഥക്ക് തിങ്കളാഴ്ച ചൗക്കി, കാസര്‍കോട് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.
22ന് മേല്‍പറമ്പ്, പാലക്കുന്ന്, പൂച്ചക്കാട് എന്നിവിടങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി കാഞ്ഞങ്ങാട്ട് പൊതുസമ്മേളനത്തോടെ യാത്ര സമാപിക്കും. സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം പി. കരുണാകരന്‍ എം.പി. നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ ഞായറാഴ്ച വൈകിട്ട് 4 മണിക്ക് തൃക്കരിപ്പൂരില്‍നിന്ന് ആരംഭിച്ച് 22ന് വടക്കന്‍ മേഖലാ ജാഥയുമായി ചേര്‍ന്ന് 22ന് കാഞ്ഞങ്ങാട് ടൗണ്‍ ഹാള്‍ പരിസരത്ത് സമാപിക്കും. സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ യാത്ര ഉദ്ഘാടനം ചെയ്യും.
Keywords: CPM, Manava Souhrida, Sandesha Yathra, Start, Kunjathur, Kasaragod