city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി പി എം ലോക്കല്‍ സമ്മേളനങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി; വിമര്‍ശനങ്ങള്‍ ചൂടുപിടിക്കും

കാഞ്ഞങ്ങാട്: (www.kasargodvartha.com 07.10.2017) സി പി എം ബ്രാഞ്ച് സമ്മേളനങ്ങള്‍ഒക്ടോബര്‍ 15ന് അവസാനിക്കാനിരിക്കെ ലോക്കല്‍ സമ്മേളനങ്ങളുടെ ഒരുക്കം തുടങ്ങി. ബ്രാഞ്ച് സമ്മേളനങ്ങളില്‍ പ്രാദേശിക വികസനങ്ങള്‍ക്കപ്പുറം കാര്യമായ വിമര്‍ശനങ്ങള്‍ ഒന്നും ഉയര്‍ന്നുവന്നില്ലെങ്കിലും ലോക്കല്‍ സമ്മേളനങ്ങളില്‍ ചര്‍ച്ച കൂടുതല്‍ ചൂടുപിടിക്കുമെന്നുറപ്പായി.

സി പി എം ലോക്കല്‍ സമ്മേളനങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി; വിമര്‍ശനങ്ങള്‍ ചൂടുപിടിക്കും

ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെയാണ് ലോക്കല്‍ സമ്മേളനങ്ങള്‍ നടക്കുന്നത്. മൂന്നു തവണ പിന്നിട്ട സെക്രട്ടറിമാര്‍ ഒഴിവാകും എന്നല്ലാതെ മറ്റു കാര്യമായ അട്ടിമറികള്‍ക്കൊന്നും സാധ്യത കാണുന്നില്ല. കഴിഞ്ഞ സമ്മേളനങ്ങളില്‍ നിന്ന് വിഭിന്നമായി ഇക്കുറി വി എസ് - പിണറായി ഗ്രൂപ്പ് പോര് സംസ്ഥാന സമ്മേളനം വരെ ഉണ്ടാകില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. പിണറായിക്കെതിരെ ഇടക്കിടെ ഒളിയമ്പയക്കുന്നുവെന്നല്ലാതെ സജീവ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വി എസ് ഇപ്പോള്‍ ചുക്കാന്‍ പിടിക്കുന്നില്ല. അതേസമയം കഴിഞ്ഞ സമ്മേളനങ്ങളില്‍ പിണറായി - വി എസ് പക്ഷത്തു നിന്നും പരസ്പരം പോരടിച്ചവര്‍ തമ്മില്‍ ഉള്‍പ്പോര് ഇപ്പോഴുമുണ്ടെന്നിരിക്കെ വ്യക്തിപരമായും പ്രാദേശിക തര്‍ക്കങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍, വീഴ്ചകള്‍, ക്രമക്കേടുകള്‍ എന്നിവയില്‍ ഊന്നിക്കൊണ്ടുള്ള ചര്‍ച്ചകളായിരിക്കും സജീവമാകുക.

എതിര്‍പക്ഷത്തുള്ളവരെ വെട്ടിനിരത്താനുളള പരമാവധി ശ്രമങ്ങള്‍ നടക്കുമെങ്കിലും സമ്മേളനങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ക്കുള്ള സാധ്യത വിരളമാണ്. ഏരിയാ ജില്ലാ സമ്മേളനങ്ങളില്‍ പ്രതിനിധികളാകാനുളള പരമാവധി ശ്രമങ്ങള്‍ ഓരോ നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടായേക്കും. തെരഞ്ഞെടുപ്പ് പരമാവധി ഒഴിവാക്കി കമ്മിറ്റി രൂപീകരണത്തില്‍ സമവായം ഉണ്ടാക്കണമെന്നാണ് നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

അതേസമയം സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന പാര്‍ട്ടി പ്ലീനത്തിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന പല നേതാക്കള്‍ക്കും സ്ഥാനം നഷ്ടപ്പെടുമെന്നതിനാല്‍ മുതിര്‍ന്ന നേതാക്കള്‍ പലരും അതൃപ്തിയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : CPM, Conference, Kasaragod, Kerala, News, CPM local conferences started.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia