സിപിഎം-ലീഗ് ഓഫീസുകള്‍ തകര്‍ത്തു; പെരിയാട്ടടുക്കത്ത് സംഘര്‍ഷം
Nov 12, 2012, 17:12 IST
ബേക്കല്‍: പെരിയാട്ടടുക്കത്ത് സിപിഎം-മുസ്‌ലിം ലീഗ് ഓഫീസുകള്‍ അടിച്ചു തകര്‍ത്തതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ.
കഴിഞ്ഞ ദിവസം വൈകുന്നേരം മുസ്ലിംലീഗ് പ്രവര്‍ത്തക സമീറയുടെ വീടിനു നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന് സമീപത്തെ ചന്തന്റെ തട്ടുകടയും ഒരു സംഘം അടിച്ചു തകര്‍ത്തു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് സിപിഎം, ലീഗ് ഓഫീസുകള്‍ അടിച്ചു തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് സിപിഎം -ലീഗ് പ്രവര്‍ത്തകര്‍ സംഘര്‍ഷത്തിലേര്‍പ്പെടുകയായിരുന്നു. പാര്‍ട്ടി ഓഫീസിന്റെ ജനല്‍ച്ചില്ലുകള്‍ കല്ലെറിഞ്ഞും അടിച്ചും തകര്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് സി ഐ കെ വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്.
സംഭവത്തെത്തുടര്‍ന്ന് പെരിയാട്ടടുക്കത്ത് ഹര്‍ത്താല്‍ ആചരിക്കുകയാണ്. സിപിഎമ്മിന്റെയും ലീഗിന്റെയും ഓഫീസുകള്‍ അടിച്ച് തകര്‍ത്ത സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.

Keywords: CPM, League, Office, Destroy, Periyattedukkam, Bekal, Kasaragod, Kerala, Clash, Police, Picketing, Malayalam news