സിപിഎം-ലീഗ് അസ്വാരസ്യം; നവമാധ്യമങ്ങളിലും പോര്‍വിളികള്‍
Aug 23, 2017, 11:14 IST
ചെറുവത്തൂര്‍: (www.kasargodvartha.com 23/08/2017) പടന്നയില്‍ സിപിഎം-ലീഗ് അസ്വാരസ്യം പടരുന്നു. പടന്ന മൂസഹാജിമുക്കില്‍ കഴിഞ്ഞ ദിവസം നടന്ന സിപിഎം-ലീഗ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി നവമാധ്യമങ്ങളിലും ഇരുവിഭാഗങ്ങള്‍ തമ്മില്‍ പോര്‍വിളികള്‍ നടക്കുകയാണ്. സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം മൂസഹാജിമുക്കില്‍ നടക്കുന്നതിനിടെ യൂത്ത്‌ലീഗിന്റെയും സോളിഡാരിറ്റിയുടെയും പ്രകടനം എത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.
സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും പ്രശ്‌നം കയ്യാങ്കളിയിലെത്തുകയും ചെയ്തു. ഈ സമയം കുറച്ച് പോലീസുകാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. പിന്നീട് കൂടുതല്‍ പോലീസെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു. തങ്ങള്‍ മൂസഹാജിമുക്കില്‍ സംഘടിപ്പിച്ച പൊതുയോഗം പ്രകടനമായെത്തിയ യൂത്ത്‌ലീഗ്-സോളിഡാരിറ്റി പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതായും സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു.
യൂത്ത്‌ലീഗ് നേതാവ് പി കെ ഫിറോസിനെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാന യൂത്ത്‌ലീഗ് കമ്മിറ്റി ആഹ്വാനം ചെയ്ത പ്രകടനത്തിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ച് വിട്ടതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് ലീഗ് കേന്ദ്രങ്ങള്‍ പറയുന്നു. സിപിഎം ഭരണസ്വാധിനം ഉപയോഗിച്ച് ജാഥയില്‍ പങ്കെടുക്കാത്ത പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളെയും കള്‌ളക്കേസില്‍ ഉള്‍പ്പെടുത്തിയതായി ലീഗ് ആരോപിച്ചു.
പടന്നയില്‍ നിന്ന് ചില ലീഗ് പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മിലുള്ള ആരോപണ-പ്രത്യാരോപണങ്ങള്‍ നവമാധ്യമങ്ങളില്‍ കൊഴുക്കുന്നുണ്ട്. അണികള്‍ തമ്മിലുള്ള വെല്ലുവിളികളും പോര്‍വിളികളും സോഷ്യല്‍മീഡിയകളില്‍ രൂക്ഷമായി തുടരുകയാണ്. അതോടൊപ്പം സിപിഎമ്മിന്റെയും ലീഗിന്റെയും പ്രാദേശിക നേതൃത്വങ്ങള്‍ തമ്മിലും കൊമ്പ് കോര്‍ക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cheruvathur, CPM, Kasaragod, Padanna, Youth League, Police, Assault, Protest, Social Media, CPM-League dispute in social media.