സി പി എം- ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനം; മൂന്നുപേര്‍ക്ക് പരിക്ക്
Nov 27, 2017, 19:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.11.2017) നോര്‍ത്ത് കോട്ടച്ചേരിയില്‍ ലീഗ് - സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘട്ടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. അക്രമത്തില്‍ ലീഗ് പ്രവര്‍ത്തകന്റെ തോളെല്ല് പൊട്ടി. ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ മുഖം ബ്ലേഡ് കൊണ്ട് കീറി സാരമായി പരിക്കേറ്റിട്ടുണ്ട്. നബിദിനത്തോടനുബന്ധിച്ച് തെക്കേപുറം ജസ്റ്റ് ബേക്കറി മുന്നില്‍ തോരണങ്ങള്‍ കെട്ടുകയായിരുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അജ്മലിനെ ഒമ്പതംഗ ഡിവൈഎഫ്ഐ സംഘം മര്‍ദ്ദിക്കുകയും തോരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.
തോളെല്ലിന് പരിക്കേറ്റ അജ്മല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ വിവേക്, നിഥിന്‍, പ്രസാദ്, ശരത്ത്, ഉണ്ണി, മനോജ്, ദിലീപ്, അരുണ്‍, ഗോകുല്‍ എന്നിവരാണ് അക്രമിച്ചതെന്ന് അജ്മലിന്റെ പരാതിയില്‍ പറയുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകനും എബിസി കോര്‍പ്പറേഷനിലെ ഗോഡൗണ്‍ കീപ്പറുമായ വിവേകി (23)നാണ് ബ്ലേഡ് കൊണ്ട് കീറി മാരകമായി പരിക്കേറ്റിട്ടുള്ളത്.
കൂടെയുണ്ടായിരുന്ന സുഹൃത്ത് നിഥിനും പരിക്കുണ്ട്. കഴിഞ്ഞ ദിവസം രാത്രി തെയ്യം കണ്ട് വീട്ടിലേക്ക് തിരിച്ചുപോകുമ്പോള്‍ ഡിവൈഎഫ്ഐയുടെ ചുവരെഴുത്ത് നശിപ്പിക്കുന്നത് ചോദ്യം ചെയ്തപ്പോള്‍ ലീഗ് പ്രവര്‍ത്തകരായ മുഹ് യുദ്ദിന്‍, അജ്മല്‍, നിയാസ്, ബദറുദ്ദീന്‍, മുഹമ്മദ് അനസ്, മുബാഷ് തുടങ്ങി പന്ത്രണ്ടോളം പേര്‍ചേര്‍ന്ന് അക്രമിക്കുകയായിരുന്നുവെന്ന് വിവേക് പറയുന്നു. ഇരുവിഭാഗത്തിനുമെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Injured, CPM, CPM-League Conflict; 3 injured