സിപിഎം കുണ്ടംകുഴി ലോക്കല്‍ സമ്മേളനം പ്രക്ഷുബ്ദമാകും; യുവജന നേതാവിന്റെ മണല്‍ മാഫിയ ബന്ധം ചര്‍ച്ചയായേക്കും
Oct 26, 2017, 14:26 IST
കുണ്ടംകുഴി: (www.kasargodvartha.com 26/10/2017) ഈ മാസം 29,30 തീയതികളില്‍ മരുതടുക്കത്ത് നടക്കുന്ന സി പി എം കുണ്ടംകുഴി ലോക്കല്‍ സമ്മേളനം പ്രക്ഷുബ്ദമാകും.
പാര്‍ട്ടി ഗ്രാമമായ പാണ്ടിക്കണ്ടത്ത് യുവജന വിഭാഗം നേതാവിന്റെ നേതൃത്വത്തില്‍ നടക്കുന്ന മണല്‍ മാഫിയാ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടി പ്രതിനിധികള്‍.
മാത്രമല്ല യുവജന നേതാവിന്റെ ഭാര്യക്ക് അടുത്തിടെ തുടങ്ങിയ എസ് ടി വിഭാഗം സ്‌കൂളില്‍ ജോലി നല്‍കിയ സംഭവവും ബ്രാഞ്ച് സമ്മേളന ങ്ങളില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇത് ലോക്കല്‍ സമ്മേളനത്തെയും ഇളക്കിമറിക്കും. നേരത്തെ സജീവ കോണ്‍ഗ്രസ് കുടുംബത്തിലായിരുന്ന ഒരു യുവാവിന് പാര്‍ട്ടിയിലെ സജീവരായ പ്രവര്‍ത്തകരെ തഴഞ്ഞ് റവന്യൂ വകുപ്പില്‍ ലോക്കല്‍ സെക്രട്ടറി ഇടപെട്ട് ജോലി ശരിപ്പെടുത്തി കൊടുത്തതും അണികളുടെ ചര്‍ച്ചക്ക് ആക്കം കൂട്ടും.
ഇതേ റവന്യൂ വകുപ്പ് ജീവനക്കാരനും മണല്‍ മാഫിയക്ക് നേതൃത്വം കൊടുക്കുന്നതില്‍ പ്രധാനിയാണെന്നാണ് പ്രവര്‍ത്തകരും അനുഭാവികളും ആക്ഷേപം ഉന്നയിക്കുന്നത്. ഇയാളുടെ പിക്കപ്പ് വാനിലാണ് രാത്രിയിലും പകലുമായി മണല്‍ കടത്ത് നടക്കുന്നതെന്നാണ് പരാതി. നാലു പേര്‍ ചേര്‍ന്ന് പുഴ സ്വന്തം പോലെ കൈയടക്കിയിരിക്കുകയാണെന്ന് വ്യാപക ആക്ഷേപമുണ്ട്.
കുണ്ടംകുഴി സ്‌കൂളിലെ ബസില്‍ ജീവനക്കാരിയെ നിയമിച്ച നടപടിയിലും സ്‌കൂളിലെ പ്രവേശന ഫീസുമായി ബന്ധപ്പെട്ട് നടന്ന പ്രശ്‌നങ്ങളിലും
പാര്‍ട്ടി നേതാക്കളുടെ ഇടപെടല്‍ സമ്മേളനത്തില്‍ ചര്‍ച്ചയായേക്കും. ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ പലരും അലസതാ മനോഭാവം വെച്ചു പുലര്‍ത്തുന്നവരാണെന്ന ചര്‍ച്ചയും അണികള്‍ ഉയര്‍ത്തും. നേതാക്കളുടെ വഴിവിട്ട താല്‍പര്യത്തിനനുസരിച്ച് ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്താല്‍ അതിനെതിരെ പ്രതിരോധിക്കാനും ഒരു വിഭാഗം സമ്മേളന പ്രതിനിധികള്‍ ഒരുങ്ങിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kundamkuzhi, CPM, Sand mafia, Local-conference, Complaint, School, Bus, CPM Kundamkuzhi Local conference; Youth leader's Sand mafia relation might be discussed