city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിപിഎം കാസര്‍കോട് ഏരിയാസമ്മേളനത്തിന് കെ ശിവഗട്ടി നഗറില്‍ തുടക്കമായി

ബേവിഞ്ച:(www.kasargodvartha.com 02.12.2014) സിപിഎം കാസര്‍കോട് ഏരിയാസമ്മേളനത്തിന് ബേവിഞ്ചയിലെ കെ ശിവഗട്ടി നഗറില്‍ ഉജ്വല തുടക്കം. പ്രതിനിധി സമ്മേളനം സംസ്ഥാനകമ്മിറ്റി അംഗം കെ.കെ രാഗേഷ് ഉദ്ഘാടനം ചെയ്തു.

കെ.പി പ്രഭാകരന്‍ പതാക ഉയര്‍ത്തി. ബേവിഞ്ചയിലെ ബാലസംഘം പ്രവര്‍ത്തകര്‍ സ്വാഗതഗാനം ആലപിച്ചു. എം. സുമതി രക്തസാക്ഷി പ്രമേയവും ടി.എം.എ കരീം അനുശോചന പ്രമേയവും അവതരിപ്പിച്ചു. ടി.കെ രാജന്‍, എം. സുമതി, ടി. നിഷാന്ത്, റഫീഖ് കുന്നില്‍ എന്നിവരടങ്ങുന്നതാണ് പ്രസീഡിയം.

ഏരിയാസെക്രട്ടറി വി.കെ രാജന്‍ പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എ.ജി നായര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാനകമ്മിറ്റി അംഗം എ.കെ നാരായണന്‍, ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ കെ. ബാലകൃഷ്ണന്‍, സി.എച്ച് കുഞ്ഞമ്പു, പി. ജനാര്‍ദനന്‍, ജില്ലാകമ്മിറ്റി അംഗം വി. നാരായണന്‍ എന്നിവരാണ് മേല്‍ക്കമ്മിറ്റിയില്‍ നിന്നും പങ്കെടുക്കുന്നത്. സെക്രട്ടറിയുടെ പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു.

വി.കെ രാജന്‍, എ.ജി നായര്‍, എസ്. ഉദയകുമാര്‍ എന്നിവരടങ്ങുന്നതാണ് സ്റ്റിയറിങ് കമ്മിറ്റി. എം.കെ രവീന്ദ്രന്‍ (രജിസ്‌ട്രേഷന്‍), എ. രവീന്ദ്രന്‍ (മിനുട്‌സ്), പി.വി കുഞ്ഞമ്പു (പ്രമേയം), കളരി കൃഷ്ണന്‍ (ക്രഡന്‍ഷ്യല്‍) എന്നിവര്‍ കണ്‍വീനറായി മറ്റു കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

ബുധനാഴ്ച വൈകുന്നേരം 3.45ന് ഇന്ദിരാനഗര്‍ കേന്ദ്രീകരിച്ച് റെഡ് വളണ്ടിയര്‍ മാര്‍ച്ചും ബഹുജന പ്രകടനവും നടക്കും. വൈകിട്ട് അഞ്ച് മണിക്ക് ചെര്‍ക്കള ടൗണിലെ അഡ്വ. കെ. പുരുഷോത്തമന്‍ നഗറില്‍ നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ.പി സതീഷ്ചന്ദ്രന്‍, എ.കെ നാരായണന്‍, സോഫിയ മലപ്പുറം എന്നിവര്‍ സംസാരിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

സിപിഎം കാസര്‍കോട് ഏരിയാസമ്മേളനത്തിന് കെ ശിവഗട്ടി നഗറില്‍ തുടക്കമായി


Keywords: CPM, Bevinja, kasaragod, Welcome Ceremony, Registration, Indhiranagar, Cherkala, Red volountere, Ecperience Report, 


Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia