Politics | കാഞ്ഞങ്ങാട് ചെങ്കടലായി: സിപിഎം കാസർകോട് ജില്ലാ സമ്മേളനത്തിന് പ്രൗഢ സമാപനം

● പതിനായിരത്തോളം റെഡ് വോളന്റിയർമാർ റാലിയിൽ പങ്കെടുത്തു
● പൊതുസമ്മേളനം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു
● എം രാജഗോപാലനാണ് പുതിയ ജില്ലാസെക്രട്ടറി
കാഞ്ഞങ്ങാട്: (KasargodVartha) നഗരത്തിൽ ചെങ്കടൽ തീർത്ത് സിപിഎം കാസറകോട് ജില്ലാ സമ്മേളനത്തിന് പ്രൗഢ സമാപനം. അലാമിപ്പള്ളിയിൽ പതിനായിരത്തോളം റെഡ് വോളന്റിയർമാർ അണിനിരന്ന റാലി സമ്മേളനത്തിന് മിഴിവേകി. നോർത്ത് കോട്ടച്ചേരിയിലെ സീതാറാം യച്ചൂരി - കോടിയേരി ബാലകൃഷ്‌ണൻ നഗറിലേക്ക് ചെമ്പതാകയുമായി ആൾക്കൂട്ടം ചെറുജാഥകളായാണ് എത്തിയത്.
അലാമിപ്പള്ളിയിൽ നിന്നാണ് റെഡ് വോളന്റിയർ മാർച്ച് തുടങ്ങിയത്. ഗാന്ധി മണ്ഡപത്തിന് മുന്നിൽ നേതാക്കളും സമ്മേളന പ്രതിനിധികളും മുന്നിലായി അണിനിരന്നു. 12 ഏരിയകളിൽ നിന്നുള്ള റെഡ് വോളന്റിയർമാർ അകമ്പടി തീർത്ത് 12 ബാൻഡ് വാദ്യസംഘത്തിന്റെ അകമ്പടിയോടെ നോർത്ത് കോട്ടച്ചേരിയിലേക്ക് മാർച്ച് ആരംഭിച്ചു.
ഗതാഗത തടസ്സം ഒഴിവാക്കി റോഡിന്റെ കിഴക്കുവശത്തിലൂടെ സഞ്ചരിച്ച റെഡ് വോളന്റിയർ മാർച്ച് കാണാൻ പാതവക്കിൽ ആയിരക്കണക്കിന് ആളുകൾ കാത്തിരുന്നു. ചുവപ്പു വളണ്ടിയർ മാർച്ച് ക്യാപ്റ്റൻ സജേഷ് ചീമേനിയും വൈസ് ക്യാപ്റ്റൻ ഋഷിത പവിത്രനും നയിച്ചു. പൊളിറ്റ് ബ്യൂറോം അംഗം എ വിജയരാഘവൻ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.
പൊതുസമ്മേളനം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാസെക്രട്ടറി എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. ഇ പി ജയരാജൻ, പി കെ ബിജു എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ കെ രാജ്‌മോഹൻ സ്വാഗതം പറഞ്ഞു.
പ്രതിനിധി സമ്മേളനത്തിൽ ക്രഡൻഷ്യൽ കമ്മിറ്റി കൺവീനർ സാബു അബ്രഹാം ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രമേയ കമ്മിറ്റി കൺവീനർ വി കെ രാജൻ പ്രമേയങ്ങൾ വിശദീകരിച്ചു. പുതിയ ജില്ലാസെക്രട്ടറി എം രാജഗോപാലൻ പാർട്ടിയുടെ ഭാവിപരിപാടികൾ വിശദീകരിച്ചു. കെ രാജ്‌മോഹൻ നന്ദി പറഞ്ഞു.
The CPM Kasaragod District Conference concluded in Kanhangad with a grand red volunteer rally. Thousands of volunteers participated in the rally, making the event a spectacle. The public meeting was inaugurated by A Vijayaraghavan.
#CPMKasaragod #RedVolunteers #KeralaPolitics #Kanhangad #PoliticalRally #DistrictConference